
പൊളിറ്റിക്കൽ ബ്രാൻഡിംഗിലും പബ്ലിക് റിലേഷൻസിലും താൽപ്പര്യമുള്ള ഒരു വ്യക്തി എന്ന നിലയിൽ, ആധുനിക രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരമായ ഒരു ഘടകം നേതാക്കളുടെ 'വിഷ്വൽ കമ്മ്യൂണിക്കേഷൻ' (Visual Communication) അഥവാ ദൃശ്യഭാഷയാണ്. പ്രശസ്ത മാധ്യമ ചിന്തകനായ മാർഷൽ മക്ലൂഹൻ (Marshall McLuhan) നിരീക്ഷിച്ച "ദി മീഡിയം ഈസ് ദി മെസ്സേജ്" (The Medium is the Message) എന്ന തത്ത്വം പോലെ, ഒരു നേതാവ് എന്താണ് സംസാരിക്കുന്നത് എന്നതിനോടൊപ്പം തന്നെ അദ്ദേഹം എങ്ങനെ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു എന്ന മാധ്യമവും അത് നൽകുന്ന സന്ദേശവും രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ്.

പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽബർട്ട് മെഹ്റാബിയന്റെ (Albert Mehrabian) ആശയവിനിമയ പഠനങ്ങൾ പ്രകാരം, ഒരു വ്യക്തി മറ്റൊരാളിൽ ഉണ്ടാക്കുന്ന ആദ്യത്തെ സ്വാധീനത്തിന്റെ 55 ശതമാനവും അവരുടെ 'വിഷ്വൽ അപ്പിയറൻസ്' അഥവാ ദൃശ്യരൂപത്തെ അടിസ്ഥാനമാക്കിയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ (Barack Obama) ഈ തത്ത്വം തന്റെ പൊളിറ്റിക്കൽ PR-ൽ തന്ത്രപരമായി ഉപയോഗിച്ച നേതാവാണ്. ഔദ്യോഗിക ഗൗരവമുള്ള വൈറ്റ് ഹൗസ് യോഗങ്ങളിൽ കോട്ടും ടൈയും ധരിച്ച എത്തുന്ന ഒബാമ, സാധാരണക്കാരായ ജനങ്ങളിലേക്കും ടൗൺ ഹാൾ ചർച്ചകളിലേക്കും ഇറങ്ങുമ്പോൾ കോട്ട് മാറ്റുകയും, ഷർട്ടിന്റെ കൈകൾ ചുരുട്ടിവെക്കുകയും (Rolled-up Sleeves) ചെയ്യാറുണ്ടായിരുന്നു. "ഞാൻ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ച ജോലിചെയ്യുന്ന വ്യക്തിയാണ്" എന്ന കൃത്യമായ ബോധ്യം കൈമാറാൻ ആ ദൃശ്യശൈലിക്ക് സാധിച്ചു.
ഈ ഒരു ആഗോള സ്ട്രാറ്റജിയുടെ മികച്ചൊരു പ്രാദേശിക മാതൃകയാണ് കേരള രാഷ്ട്രീയത്തിൽ ഇന്ന് നാം കാണുന്നത്. ഭൂരിഭാഗം നേതാക്കളും എല്ലാ വേദികളിലും ഒരേ വെളുത്ത ഖാദി വസ്ത്രം മാത്രം ധരിച്ച് എത്തുമ്പോൾ, സന്ദർഭത്തിനും വേദിയുടെ സ്വഭാവത്തിനും അനുസരിച്ച് വസ്ത്രധാരണത്തിൽ കൃത്യമായ ശൈലീമാറ്റങ്ങൾ വരുത്തുന്ന കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്റെ സമഗ്രമായ സമീപനം ഒരു ബ്രാൻഡിംഗ് നിരീക്ഷകന് മികച്ചൊരു പഠനവിഷയമാണ്.
നിയമസഭയിലോ, സെക്രട്ടേറിയറ്റിലെ യോഗങ്ങളിലോ, ഗൗരവമുള്ള പത്രസമ്മേളനങ്ങളിലോ പങ്കെടുക്കുമ്പോൾ കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ പൂർണ്ണമായും വെളുത്ത ഖാദി വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പൊളിറ്റിക്കൽ ബ്രാൻഡിംഗിൽ ഇതിനെ 'അഡ്മിനിസ്ട്രേറ്റീവ് പവർ ഡ്രസ്സിംഗ്' എന്ന് വിശേഷിപ്പിക്കാം. താൻ അവിടെ വന്നിരിക്കുന്നത് കാര്യക്ഷമവും സുതാര്യവുമായ ഭരണപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്ന കൃത്യമായ ബോധ്യം ഇത് പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നു.

എന്നാൽ, ഔദ്യോഗിക അതിരുകൾക്ക് പുറത്തുള്ള പ്രാദേശിക ആഘോഷങ്ങളിലേക്കും സാംസ്കാരിക കൂട്ടായ്മകളിലേക്കും എത്തുമ്പോൾ ഈ ശൈലിയിൽ വ്യതിയാനം കാണാം. ലളിതവും വർണ്ണാഭവുമായ ഹാൻഡ്‌ലൂം അല്ലെങ്കിൽ ലിനൻ ഷർട്ടുകളിലേക്കും കേരള മുഖ്യമന്ത്രി മാറുന്നു. ഭരണാധികാരി എന്ന ഗൗരവം മാറ്റി വച്ച് ജനങ്ങളുടെ ഇടയിൽ ഒരാളായി ലയിച്ചുചേരാൻ ഇത് അദ്ദേഹത്തെ സഹായിക്കുന്നു എന്ന് കരുതാം.

വിജയദശമി നാളിൽ കുരുന്നുകളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം പോലുള്ള വിശുദ്ധമായ സാംസ്കാരിക മുഹൂർത്തങ്ങളിൽ പരമ്പരാഗതമായ സിൽക്ക് ഷർട്ടും കസവുമുണ്ടും ധരിച്ചു ഗുരു സ്ഥാനത്ത് നിൽക്കുന്ന ഒരു പ്രഭാവം സൃഷ്ടിക്കുമ്പോൾ, ക്ഷേത്രദർശനങ്ങളിൽ അവിടുത്തെ പരമ്പരാഗത ആചാരങ്ങൾ കൃത്യമായി പാലിച്ച് മേൽമുണ്ടും കസവ് മുണ്ടും മാത്രം ധരിക്കുന്നു. "ഓരോ സ്ഥലത്തിനും അനുയോജ്യമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക എന്നത് ഒരു പൊതുപ്രവർത്തകന്റെ കടമയാണ്" എന്ന തത്ത്വം ഉൾക്കൊണ്ട്, വിശ്വാസ സമൂഹത്തോട് ചേർന്നുനിൽക്കുന്ന ആളാണ് താനെന്ന സന്ദേശം നൽകുന്നതിനോടൊപ്പം സാംസ്കാരിക മൂല്യങ്ങളെ മാനിക്കുന്ന മികച്ചൊരു ലീഡർഷിപ്പ് ഇമേജ് ഉറപ്പിക്കാൻ കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന് സാധിക്കുന്നു.

ഒരു പബ്ലിക് റിലേഷൻസ് സ്ട്രാറ്റജിസ്റ്റിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, വസ്ത്രധാരണത്തിലെ ഈ സന്ദർഭോചിതമായ മാറ്റങ്ങൾ വളരെ ഉയർന്ന തലത്തിലുള്ള ഇമേജ് മാനേജ്‌മെന്റാണ്. എല്ലാ വേദികളിലും ഒരേ വസ്ത്രത്തിൽ എത്തുന്നത് കാഴ്ചക്കാരിൽ സൃഷ്ടിക്കുന്ന മടുപ്പ് ഒഴിവാക്കി, സോഷ്യൽ മീഡിയ ഫീഡുകളിൽ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു 'യൂണിക് ബ്രാൻഡ് ഇമേജ്' നൽകാൻ ഇത് സഹായിക്കുന്നു. എപ്പോഴും ഔദ്യോഗിക 'പവർ ഡ്രസ്സിൽ' നിൽക്കുമ്പോൾ ജനങ്ങൾക്ക് തോന്നാവുന്ന മാനസിക അകൽച്ച കുറച്ച്, "ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഒരാളാണ്" എന്ന വൈകാരിക സന്ദേശം കൈമാറാൻ സാംസ്കാരിക വസ്ത്രങ്ങൾ സഹായിക്കും.
ഒരേ അച്ചിൽ വാർത്ത പരമ്പരാഗത രാഷ്ട്രീയ വസ്ത്രധാരണ രീതികളിൽ നിന്ന് മാറി ചിന്തിക്കുന്നത് വഴി സാധാരണക്കാരുമായി കൂടുതൽ അടുക്കാനും, ഒരേസമയം ഭരണാധികാരിയുടെ ഗൗരവവും ജനകീയനായ നേതാവിന്റെ സ്വീകാര്യതയും നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് മാത്രമല്ല, ഒരു നേതാവ് എന്ത് ധരിക്കുന്നു, എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതും ഇമേജ് ബിൽഡിംഗിൽ നിർണായകമാണെന്ന് വ്യക്തമാക്കുന്ന, പൊളിറ്റിക്കൽ PR പഠിതാക്കൾക്ക് കണ്ടുപഠിക്കാവുന്ന മികച്ചൊരു ബ്രാന്റിംഗ് മാതൃകയാണിത്.