Image

യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഹൈബി ഈഡൻ ന്യൂയോർക്കിലെത്തി

Published on 22 September, 2026
യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഹൈബി ഈഡൻ ന്യൂയോർക്കിലെത്തി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ എറണാകുളം എംപി ഹൈബി ഈഡനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾ ജെഎഫ്കെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം, വനിതാ സെൽ ചെയർപേഴ്സൺ ലീല മാരേട്ട്, കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ന്യൂയോർക്ക് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബിജു ചാക്കോ, വർഗീസ് എബ്രഹാം, ലോന എബ്രഹാം എന്നിവർ ചേർന്നാണ് ഹൈബി ഈഡനെ സ്വീകരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഹൈബി ഈഡൻ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക