
കൊച്ചി: വീട്ടില്‍ നിന്ന് മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവധിച്ചു. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അര്‍ജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ചുമതലപ്പെട്ട എസ്‌ഐടി നടത്തിയ പരിശോധനയില്‍ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ കുറ്റം ചുമത്തിയായിരുന്നു എക്‌സൈസ് ആന്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.