Image

ദലമർമ്മരങ്ങൾ (കഥാ സമാഹാരം) കവർ പേജ് പ്രകാശനം സെപ്റ്റം. 26-ന്‌ ലാന കൺവെൻഷനിൽ

Published on 21 September, 2026
ദലമർമ്മരങ്ങൾ (കഥാ സമാഹാരം) കവർ പേജ് പ്രകാശനം സെപ്റ്റം. 26-ന്‌ ലാന കൺവെൻഷനിൽ

ന്യൂയോർക്ക് :- രാജീവ് പഴുവിലിൻ്റെ ആദ്യകഥാസമാഹാരമായ ദലമർമ്മരങ്ങളുടെ കവർ പേജ് പ്രകാശനം 2026 സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിൻ്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു. മലപ്പുറത്തുനിന്നുള്ള മുഖം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. 

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് നടക്കുന്നത്.  വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്. 
എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ +1 805 339 7104), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് ശാമുവേൽ യോഹന്നാൻ (+1 214 435 0124), സെക്രട്ടറി നിർമ്മല ജോസഫ്  (+1 347 204 0062) എന്നിവരിൽ നിന്നും ലഭിക്കും.

വാർത്ത തയ്യാറാക്കിയത്
ലാന പ്രോഗ്രാം കമ്മറ്റി

Join WhatsApp News
ജോസഫ് പൂവൻപാടി 2026-09-21 18:14:03
discrimination- തിരിച്ചുവേദം. ഇവിടെ ചിലർക്ക് കവർപേജ് പ്രകാശനത്തിന് അവസരം കൊടുക്കുന്നു. എന്നാൽ എൻറെ ഫുൾ ബുക്കിന് പൂർണ്ണ ബുക്കിന് പ്രകാശനം ഞാൻ എഴുതി ചോദിച്ചിരുന്നു. പക്ഷേ തന്നില്ല. എന്തുകൊണ്ടാണ്. ? Discrimination അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക