Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 2026 ഒക്ടോബര്‍ 18ന്

ബിജു മുണ്ടക്കല്‍ Published on 21 September, 2026
 ചിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 2026 ഒക്ടോബര്‍ 18ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2026-ലെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അസോസിയേഷന്‍ ഓഫീസില്‍(834 E. Rand Rd., Suite #13, Mount Prospect, IL 60056) വച്ച് നടത്തപ്പെടും.

ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഈ വാര്‍ഷിക
പൊതുയോഗത്തില്‍ അസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ളതിനാല്‍,
എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍,ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക