Image

കീൻ പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം

Published on 21 September, 2026
കീൻ പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം

ന്യൂജേഴ്‌സി: നോർത്ത് ഈസ്റ്റ് അമേരിക്കയിലെ കേരള എൻജിനീയറിങ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (കീൻ) ഏർപ്പെടുത്തിയ ‘കീൻ എൻജിനീയർ ഓഫ് ദി ഇയർ പുരസ്‌കാരം 2026’, ‘കീൻ എൻജിനീയറിങ് എൻട്രപ്രണർ ഓഫ് ദി ഇയർ പുരസ്‌കാരം 2026’ എന്നിവയ്ക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് കീൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി സോബി സുരേന്ദ്രൻ, ട്രഷറർ നിധിൻ അലപ്പാട്ട് എന്നിവർ വ്യക്തമാക്കി.

എൻജിനീയറിങ് രംഗത്ത് ശ്രദ്ധേയമായ സംഭാവനകളും നേട്ടങ്ങളും കൈവരിച്ചവരെയും എൻജിനീയറിങ് മേഖലയിലെ സംരംഭകത്വ മികവ് തെളിയിച്ചവരെയും ആദരിക്കുന്നതിനായാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുരസ്‌കാരങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് നടപടിക്രമം, നാമനിർദേശം സമർപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ എന്നിവ www.keanawards.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പുരസ്‌കാരങ്ങൾ ‘കീൻ ടെക് നൈറ്റ് 2026’ വേദിയിൽ വിതരണം ചെയ്യുമെന്ന് കീൻ അവാർഡ് കമ്മിറ്റി ചെയർ നീന സുധീറും അവാർഡ് കമ്മിറ്റി അംഗങ്ങളായ ജിൽസ് ജോസഫ്, ശരത് കൃഷ്ണൻ, ജേക്കബ് ഫിലിപ്പ് എന്നിവർ അറിയിച്ചു.  ഒക്ടോബർ 17ന് വൈകിട്ട് 5 മുതൽ രാത്രി 11 വരെ ന്യൂജേഴ്‌സിയിലെ ഫോർഡ്സിലുള്ള റോയൽ ആൽബർട്ട്സ് പാലസിലാണ് പരിപാടി നടക്കുന്നത്. എൻജിനീയർമാർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി കലാപരിപാടികൾ, സംഗീതം, പുരസ്‌കാരദാനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ടെക് നൈറ്റ്.

Main sponsors 
Spectrum Auto, Maryland Paper Company 
Co-sponsor - Zeologics

Link to purchase ticket www.keantechnite.com

 

കീൻ പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക