
ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം സിയാറ്റിൽ എഡിഷൻ ആരംഭിച്ചു. സിയാറ്റിൽ പബ്ലിക് ലൈബ്രറിയിൽ വായനയുടെയും മനുഷ്യ ഭാവനയുടെയും മഹത്വം ഉയർത്തിപ്പിടിക്കുന്ന ഉത്സവത്തിൽ ഇന്ത്യയുടെ മികച്ച സാഹിത്യ പൈതൃകം അവതരിപ്പിച്ചു.
പഠനത്തിനു സാങ്കേതിക വിദ്യ വ്യത്യസ്തമായ മാനം നൽകുമ്പോൾ പുസ്തകങ്ങൾ കുട്ടികളുടെ ജീവിതത്തിൽ എത്ര പ്രധാനമാണെന്നു പ്രസംഗിച്ചവർ ചൂണ്ടിക്കാട്ടി.
പിങ്ക് സിറ്റിയുടെയും എമറാൾഡ് സിറ്റിയുടെയും സംഗമമാണ് ഈ ഉത്സവമെന്നു സിയാറ്റിൽ മേയർ കേറ്റി വിൽസൺ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ സ്വീകരണ മുറിയായ ലൈബ്രറിയിൽ നിന്നു തുടങ്ങുന്നത് ഉചിതവുമാണ്.
എഴുത്തുകാരെയും കലാകാരന്മാരെയും പണ്ഡിതരെയും വിദ്യാർഥികളെയും ഒന്നിച്ചു ചേർക്കുന്ന ഉത്സവം സിയാറ്റിലിന്റെ സാംസ്‌കാരിക താളമായി മാറുകയാണ്.
സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌ത പറഞ്ഞത് ഇന്ത്യൻ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും സാന്നിധ്യം യുഎസിൽ വ്യാപകമാവുന്നത് ശ്രദ്ധിക്കണം എന്നാണ്. എഴുത്തുകാരായ നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
അനിശ്ചിതാവസ്ഥയുടെ കാലത്തു കഥകളും ഭാവനയും എന്തു കൊണ്ടു പ്രധാനമാവുന്നു എന്നു കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ വിശദീകരിച്ചു. യവന കഥകളിലെ കഥാപാത്രങ്ങൾ കാലത്തെ അതിജീവിച്ചത് 'Life of Pi' എഴുതി ബുക്കർ പ്രൈസ് നേടിയ മാർട്ടൽ ചൂണ്ടിക്കാട്ടി.
ഉത്സവത്തിനു പിന്നിലെ സാമൂഹ്യ പരിശ്രമത്തെ എടുത്തു കാട്ടിയ സംഘാടകർ ഡോണർമാരെയും സ്പോണ്സർമാരെയും ഓർമിച്ചു നന്ദി പറഞ്ഞു.
Jaipur Literature Festival opens Seattle edition