Image

ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ചിക്കാഗോ പൗരാവലിയുടെ സ്‌നേഹാദരവ്

ജോസ് കണിയാലി Published on 19 September, 2026
ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ചിക്കാഗോ പൗരാവലിയുടെ സ്‌നേഹാദരവ്

ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിവക ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സമ്മേളനം. അവാര്‍ഡുദാന ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ശാന്തി ജെയ്‌സന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ജോസ് കണിയാലി (കേരളാ എക്‌സ്പ്രസ്) ആയിരുന്നു എം.സി. പ്രോഗ്രാമിന്റെ മുഖ്യ സംഘാടകന്‍ സണ്ണി വള്ളിക്കളം സ്വാഗതം ആശംസിച്ചു. ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ജലസേചന മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി എംപി, സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്‍, വാചകം ചീഫ് എഡിറ്റര്‍ ജോസ് ചെന്നിക്കര, സിറിയക് കൂവക്കാട്ടില്‍, പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, ജോസ് ചാമക്കാല സി.പി.എ, മോനു വര്‍ഗീസ്, പ്രിന്‍സ് തോമസ്, ചിന്നു തോട്ടം, തോമസ് ഒറ്റക്കുന്നേല്‍, വക്കച്ചന്‍ പുതുക്കുളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരെ വിശിഷ്ടാതിഥികളായ മാര്‍ ജോയി ആലപ്പാട്ട്, മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി എംപി എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ഹാന്‍ഡികാപ്പ് എഡ്യൂക്കേഷണല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസിഡറായ നിഷ ജോസ് കെ. മാണി, സോണിയ മോന്‍സ് എന്നിവരെ ചിക്കാഗോ പൗരാവലിയുടെ പേരില്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ആദരിച്ചു. പീറ്റര്‍ കുളങ്ങര പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചു.
കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പ്രോഗ്രാമിന്റെ മുഖ്യ സംഘാടകരായ സണ്ണി വള്ളക്കളം, ജോണ്‍ പാട്ടപ്പതി, അഗസ്റ്റിന്‍ ആലപ്പാട്ട് എന്നിവരെയും വിശിഷ്ടാതിഥികള്‍ ആദരിക്കുകയും വ്യത്യസ്തമായ രീതിയില്‍ ഈ സമ്മേളനം സംഘടിപ്പിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.

സണ്ണി വള്ളിക്കളത്തിന്റെ ആശയത്തില്‍ നിന്നാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.

ഫോട്ടോ: മോനു വര്‍ഗീസ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക