Image

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

പ്രസാദ് തീയാടിക്കൽ Published on 18 September, 2026
മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ പോർഷെ മാകാനും ടൊയോട്ട കൊറോളയും കൂട്ടിയിടിച്ചുണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), അമ്മായിയമ്മ രാമാദേവി (67) എന്നിവരാണ് മരിച്ചത്.

സെപ്റ്റംബർ 16 രാത്രി ഏകദേശം 9.40ന് മെൽബണിലെ പോയിന്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. Victoria Police-ന്റെ ഔദ്യോഗിക വിവരമനുസരിച്ച് ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. പോർഷെ ഓടിച്ചിരുന്ന 53കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു നെഹ. മൂന്നര വയസ്സുള്ള ഹാരവും ഒരു വയസ്സുള്ള വിവാൻവിയുമാണ് മക്കൾ. അടുത്തിടെയാണ് കുടുംബം ഇളയ മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.

രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനായി ഇന്ത്യയിൽനിന്ന് ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു.

അപകടത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി മെൽബണിലെ തെലുങ്ക് സമൂഹം ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലെ വിശാഖപട്ടണത്തെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി Victoria Police Major Collision Investigation Unit അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക