
പൈങ്ങോട്ടൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ–പോത്താനിക്കാട് ആരംഭിക്കുന്ന ‘പ്രശോഭ’ സീനിയർ സിറ്റിസൺ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. ചടങ്ങിൽ സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ്, വർക്കിംഗ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, ഫാ. സി.കെ.ഐസക് കോർഎപ്പിസ്കോപ്പ, ഫാ. ഫിലിപ്പ് കോർഎപ്പിസ്കോപ്പ, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജിതിൻ മാത്യൂ ഫിലിപ്പ്, ഫാ. ഡെന്നി ഡാനിയേൽ, ഫാ. റോബിൻ കെ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ഷെബി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസി ജെയ്സൺ തുടങ്ങിയവർ സംബന്ധിച്ചു. മുതിർന്ന പൗരൻമാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യവും മികച്ച പരിചരണവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലങ്കരസഭ ‘പ്രശോഭ’ സീനിയർ സിറ്റിസൺ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
ചിത്രം : മലങ്കര ഓർത്തഡോക്സ് സഭ പൈങ്ങോട്ടൂരിൽ നിർമ്മിക്കുന്ന പ്രശോഭ - സീനിയർ സിറ്റിസൺ ടൗൺഷിപ്പ് നിർമ്മാണപ്രവർത്തനങ്ങൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തുടക്കം കുറിയ്ക്കുന്നു. ഫാ.ഡെന്നി ഡാനിയേൽ, ഫാ.ജേക്കബ് കുര്യൻ, ഫാ. ജോസ് തോമസ്, ഫാ. ഫിലിപ്പ് കോർഎപ്പിസ്കോപ്പ, റോണി വർഗീസ് ഏബ്രഹാം, ഫാ. സി.കെ.ഐസക് കോർഎപ്പിസ്കോപ്പ എന്നിവർ സമീപം.