
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ എസ്റ്റേറ്റു ബ്രോക്കറായ തിരുവല്ല സ്വദേശി, ജോര്‍ജ് എബ്രഹാമിന്റെ അനുസ്മരണ ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 18നു രാവിലെ 9 മണി മുതല്‍ ഇന്റര്‍നാഷ്ണല്‍ ബെബിള്‍ ചര്‍ച്ചില്‍ വച്ചു നടക്കും. വിലാസം I.B.C. 12 955 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477.
ഭാര്യ ശോശാമ്മ ജോര്‍ജ്, കോട്ടയം വടവാളൂര്‍, ചുമ്മര്‍ കുടുംബാംഗമാണ്. മക്കള്‍ സിറില്‍, സിനില്‍.
പരേതനായ സിസല്‍. സഹോദരങ്ങള്‍ ഫിലിപ്പു എബ്രഹാം, ഉമ്മന്‍ എബ്രഹാം.
ഒരു അറിയപ്പെടുന്ന ബിസിനസ്സുകാരനായിരിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ സമസ്ത നന്മകള്‍ക്കായി പ്രവര്‍ത്തിക്കുകയും കൈ തുറന്നു സഹായിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയാണ് ജോര്‍ജ് ഏബ്രഹാം. ഹൂസ്റ്റണിലെ മാറാനാഥ ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.
സംസ്‌ക്കാര ശുശ്രൂഷകള്‍ സൗത്ത് പാര്‍ക്ക് സെമിറ്ററിയില്‍ വെച്ചു നടക്കും. വിലാസം 1310 നോര്‍ത്തു മെയിന്‍ ട്രീറ്റു, പെര്‍ലാന്റ്, ടെക്‌സാസ് 77581.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ബൈജു തോമസ് - 561-809-2890
തല്‍സമയ സംപ്രേക്ഷണം- പ്രയര്‍ മൗണ്ട് മീഡിയാ