Image

കാതോലിക്കേറ്റ് മലങ്കരസഭയുടെ സ്വത്വബോധത്തിന്റെ പ്രതീകം : പരിശുദ്ധ കാതോലിക്കാ ബാവാ

Published on 16 September, 2026
കാതോലിക്കേറ്റ് മലങ്കരസഭയുടെ സ്വത്വബോധത്തിന്റെ പ്രതീകം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കരസഭയുടെ തനിമയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ കാതോലിക്കേറ്റ് സ്ഥാപനം നിദാനമായെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കാതോലിക്കേറ്റ് അതിന്റെ പൂർണ അർത്ഥം കൈവരിച്ചതിന്റെ ഫലമായി ലോകമെമ്പാടും 32 ഭദ്രാസനങ്ങളുള്ള സഭയായി വളരാൻ മലങ്കരസഭയ്ക്ക് കഴിഞ്ഞെന്നും ബാവാ പറഞ്ഞു. മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ 114ാം വാർഷികദിനത്തിൽ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ പതാക ഉയർത്തി. വെരി.റവ.യാക്കോബ് തോമസ് റമ്പാൻ വിശുദ്ധ കുർബാനയർപ്പിച്ചു. പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.റ്റി.സി വർ​ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

ചിത്രം : മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ 114ാം വാർഷിക​ദിനത്തിൽ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭാ പതാക ഉയർത്തുന്നു. ഫാ.റ്റി.സി വർ​ഗീസ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ജോബിൻ വർ​ഗീസ്, വെരി.റവ.യാക്കോബ് തോമസ് റമ്പാൻ എന്നിവർ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക