Image

വേര്‍പാടിലും പിരിയാതെ ദമ്പതികള്‍: ഭാര്യയുടെ മൃതദേഹത്തിനരികെ നാമംജപിക്കുന്നതിനിടെ ഭര്‍ത്താവും മരിച്ചു

Published on 16 September, 2026
 വേര്‍പാടിലും പിരിയാതെ ദമ്പതികള്‍: ഭാര്യയുടെ മൃതദേഹത്തിനരികെ നാമംജപിക്കുന്നതിനിടെ ഭര്‍ത്താവും മരിച്ചു


പുതുപ്പള്ളി(കോട്ടയം): ഭാര്യയുടെ മൃതദേഹത്തിനരികെ നാമംജപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഭര്‍ത്താവും മരിച്ചു. ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് ഗിരിജാദേവി അന്തര്‍ജനം (76) അന്തരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് എന്‍. ദേവദത്തന്‍ നമ്പൂതിരിയും (എന്‍.ഡി. കരിവേലി-88) മരിച്ചു. കാസര്‍കോട് വിദ്യാനഗറിലെ മകന്റെ വീട്ടിലായിരുന്നു ഇരുവരും. അസുഖബാധിതയായിരുന്ന ഗിരിജാദേവി തിങ്കളാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്. ഭര്‍ത്താവിനെ അറിയിച്ചത് ചൊവ്വാഴ്ച രാവിലെയായിരുന്നു.

ഭാര്യയുടെ മൃതദേഹത്തിനരികില്‍ നാമജപവുമായിരുന്ന ദേവദത്തന്‍ നമ്പൂതിരി തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസിദ്ധ പാഠക കലാകാരനും ദേവജ്ഞനും ദേവീഭാഗവത, സപ്താഹയജ്ഞ ആചാര്യനുമായിരുന്നു എന്‍.ഡി. കരിവേലി. മകന്‍: സതീഷ് ഡി.കരിവേലി (ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ കാസര്‍കോട്). മരുമകള്‍: പ്രൊഫ. രോഹിണി കെ.പോറ്റി (അസി. പ്രൊഫസര്‍, ഗവ. കോളേജ്, കാസര്‍കോട്). ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക