Image

നന്ദി (കവിത - ജേ സി ജെ)

Published on 16 September, 2026
നന്ദി  (കവിത  - ജേ സി ജെ)

സ്നേഹത്തിൻ പക്ഷി നീ
ചിറകു വിരിച്ചെന്റെ
മീതേ പറന്നെതും
കൂടെ വരുന്നതും
കണ്ണീർ മഴയിൽ ഞാൻ
നനയാതിരിക്കാനോ?

ഇത് മഴക്കാലം,
പറന്നു നീ പോവുക.
നിന്റെ കൂടേത്
കദനക്കടലിലെ
ഏകാന്ത ദ്വീപിലെ
ഒറ്റമരച്ചില്ലയിൽ!

ഈ വഴി എന്റേത്
വിജനമായുള്ളത്,
ഈ മഴയും എന്റേത്
പെയ്തു തോരാത്തത്,
നന്ദി;
പിണങ്ങില്ല,
പോവുക, പോവുക
സ്നേഹത്തിൻ പറവേ
നിനക്ക് നന്ദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക