
വാഷിങ്ടണ്‍: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിവിധ ബ്രാന്‍ഡുകളുടെ ഹാന്‍ഡ് സോപ്പുകള്‍ തിരിച്ചുവിളിച്ചു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ് (Pseudomonas), സെറാേഷ്യ (Serratia) ബാക്ടീരിയകളുടെ സാന്നിധ്യം. ഇന്റര്‍കോണ്‍ കെമിക്കല്‍ കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്ത വിവിധ ഹാന്‍ഡ് സോപ്പ് ഉല്‍പ്പന്നങ്ങള്‍. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലായി 20 കമ്പനികളിലേക്ക് ഈ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.
ന്യുമോണിയ, രക്തത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ ബാക്ടീരിയകള്‍ കാരണമായേക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് സോപ്പുകളുടെ ലോട്ട് നമ്പറുകളും ബ്രാന്‍ഡുകളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.