Image

വരുംകാല സമൂഹത്തിലെ വിപത്തിനെ തുറന്നു കാട്ടിയ വൈദീക വാക്യം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 15 September, 2026
വരുംകാല സമൂഹത്തിലെ വിപത്തിനെ തുറന്നു കാട്ടിയ വൈദീക വാക്യം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

വിവാഹം കഴിക്കുന്നതിന് മുൻപ് യൂവാക്കൾ എച് ഐ വി ടെസ്റ്റ് നടത്തി എയ്ഡ്സ് ഇല്ലെന്ന് ഉറപ്പ്‌ വരുത്തണമെന്ന് മാർത്തോമ സഭയുടെ വൈദീക ട്രസ്റ്റി ഈ അടുത്ത കാലത്ത് പറയുകയുണ്ടായി. ഈ വാർത്ത കേട്ട് പലരും നെറ്റിചുളിക്കുകയുണ്ടായി. ചിലരൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയുമുണ്ടായി. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ചുരുക്കം ചിലർ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിലും മറ്റും പറയുകയുണ്ടായി. എന്നാൽ ഏറെപ്പേരും ഈ പ്രസ്താവന പൂർണ്ണമായിഉൾക്കൊണ്ടിട്ടുണ്ടോ  എന്ന് സംശയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ ഗലീലിയോയെ അന്നത്തെ സമൂഹവും മത നേതൃത്വവും ഈ ലോകത്തുനിന്ന് തന്നെ പറഞ്ഞുവിട്ടു. കാരണം അവരെ  അന്നുവരെ പഠിപ്പിച്ചതും അവർ അന്ന് വരെ പഠിച്ചതും അതിന് വിപരീതമായതായിരുന്നു.

യാഥാസ്ഥിതികരെ ഭയന്ന് ആരും ഒന്നും പറയാൻ ശ്രമിച്ചിട്ടില്ല.  അതിന് വിപരീതമായി വിപരീതമായി എന്തെങ്കിലും ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവർക്ക് കിട്ടുന്ന ശിക്ഷ വളരെ വലുതായിരുന്നു. കാരണം അവരുടെ യാഥാസ്ഥിതികരും നേതാക്കളും ഭരണ നേതൃത്വവും ഒരിക്കലും തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തങ്ങളാണ് ശരിയെന്ന അഹങ്കാരം അവർക്കുണ്ടായിരുന്നു. അവർ എന്ത് പറയുന്നോ അതാണ് ശരിയെന്നതുകൊണ്ടും ലഭിക്കുന്ന ക്രൂരമായ ശിക്ഷ ഭയന്നും  സത്യം പറയാനോ അവരെ തിരുത്താനോ ആരും ശ്രമിച്ചിട്ടില്ല. എന്നാൽ ഇന്ന് കാലം മാറി സാഹചര്യങ്ങളും മാറി. എങ്കിലും ഇന്നും പല സത്യങ്ങളും ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല. എൺപതുകളുടെ മധ്യത്തിൽ ഇത്തരം പ്രസ്താവനകൾ വന്നിരുന്നെങ്കിൽ ആ വൈദീകനെതിരെ എറിയുന്ന കല്ലുകളുടെ എണ്ണം കുടിയേനേം. കാരണം അന്ന് എയ്ഡ്സ് എന്നത് വിദേശത്ത് എവിടെയോ ഉള്ള രോഗമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലും അത് പടർന്ന് പിടിച്ചു കഴിഞ്ഞുയെന്നതാണ് സത്യം. ജീവിത രീതികളും സാഹചര്യങ്ങളും അതിന് വഴിയൊരുക്കി കൊടുക്കുന്നു യെന്നതാണ് സത്യം.

എല്ലാ അതിർവരമ്പുകളും ഭേദിച്ച് നിയന്ത്രണങ്ങളുടെ ലക്ഷ്മണ രേഖയില്ലാതെ എന്തും ചെയ്യുന്ന ഒരു സമൂഹമായി മാറി ഇന്ന് ആർഷ ഭാരതസംസ്ക്കാരമുറങ്ങുന്ന നമ്മുടെ നാട്. പ്രത്യേകിച്ച് നമ്മുടെ യുവ തലമുറ. ജീവിതം എല്ലാ അർത്ഥത്തിലും എങ്ങനെയും ആസ്വദിക്കുന്ന തലമുറയാണ് ഇന്നത്തെ നമ്മുടെ യുവതലമുറ എന്നുതന്നെ പറയാം. മദ്യവും മയക്കുമരുന്നും ഒപ്പം നിയന്ത്രണങ്ങളോ ഒന്നും ഇല്ലാത്ത ആർക്കും ആരെയും എന്ന രീതിയിലുള്ള ലൈഗീകതയുമാണ് അവരുടെ ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് എയ്ഡ്സ് എന്ന മഹാരോഗത്തിന് വളക്കൂറുള്ള മണ്ണാക്കി നമ്മുടെ നാടിനെ മാറ്റി. അതിൽ ജാതിയോ മതമോ സഭയോ സമുദായമോ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ല. ആ സത്യാവസ്ഥ മനസ്സിലാക്കിയപ്പോഴാണ് ആ വൈദീകൻ തന്റെ അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂർണ്ണമായി തന്നെ യോജിക്കാം. എയ്ഡ്സ് പകരുന്നത് പല മാർഗങ്ങളിൽ കൂടിയാണ്. അതിൽ ഏറ്റവും കൂടുതൽ പകരുന്നത് സുരക്ഷിത മല്ലാത്ത രീതിയിലുള്ള  ലൈഗീക ബന്ധത്തിലൂടെയാണ്. 

സംസ്ഥാന ആഭ്യന്തര മന്ത്രാലം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പോരാട്ടമായ തുഫാൻ റെയ്‌ഡിൽ പിടികൂടിയത് അനേകം പേരെയായിരുന്നു. മയക്കുമരുന്ന് വ്യാപനത്തിൽ കൂടി കേരളം അതിന്റെ തലസ്ഥാനമായി മാറുകയായിരുന്നുയെന്നു തന്നെ പറയാം.മിഡിൽ സ്കൂൾ തൊട്ട് ഇന്ന് വിദ്യാർഥികൾ അതിന് അടിമയാകുന്നുണ്ട്. കുത്തഴിഞ്ഞ ജീവിത രീതികളും അനിയന്ത്രിതമായ വിവാഹേതര ബന്ധങ്ങളും ഇന്ന് കേരളത്തിലും ഇന്ത്യയിലും കുടി വരുന്നുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളിലും  ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും വീട്ടിൽ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ പോകുന്നത് അവർക്ക് ഇഷ്ടപ്പെട്ടവരോടൊപ്പം ഇഷ്ട്ടപ്പെട്ടിടത്തെയ്ക്കാണ്. അവരെ നോക്കാനോ നിയന്ത്രിക്കാനോ മാതാ പിതാക്കൾക്കോ ഉത്തരവാദിത്വപ്പെട്ടവർക്കോ പലപ്പോഴും സമയം കാണില്ല. എല്ലാവരും തിരക്കായിരിക്കും.  അവിടെ അവർ ജീവിതം ആസ്വദിക്കുകയാണ് എല്ലാ അർത്ഥത്തിലും അവിടെ അവർക്ക് നിയന്ത്രങ്ങളോ വിലക്കുകളോ ഇല്ല. സുരക്ഷിതത്വത്തേക്കാൾ  അവർക്ക് വലുത് ആ നേരത്തെ ആസ്വാദനം മാത്രമാണ്. അതാണ് ഇന്നത്തെ കേരളത്തിലെ യൂവ തമലമുറയുടെ അവസ്ഥ. മദ്യവും മയക്കുമരുന്നും ഒപ്പം സെക്സും ആവശ്യത്തിന്  കിട്ടുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. അത് ആവോളം ആസ്വദിക്കുമ്പോൾ അതോടൊപ്പം അദൃശ്യമായെത്തുന്ന എയ്ഡ്സ് ഉൾപ്പെടെ പല മാറാരോഗങ്ങളുമുണ്ട്. അത് ഇന്നത്തെ സമൂഹത്തിലേക്ക് പടർന്ന് കയറുന്നുണ്ട്. കള്ളനെപ്പോലെ പതിയിരിക്കുന്ന ഈ മാറാരോഗങ്ങൾക്ക് തുടക്കത്തിൽ രോഗലക്ഷങ്ങൾ പ്രകടമായി കാണാൻ കഴിയില്ലെങ്കിലും മറ്റൊരാളിലേക്ക് പകരാൻ കഴിയും. പ്രത്യേകിച്ച് പങ്കാളികളിലേക്ക്.  പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ കാണാത്ത ഈ രോഗങ്ങൾ പരിശോധനയിൽ കൂടിയേ കാണാൻ കഴിയു.

വിവാഹം കഴിക്കുന്നതിനുമുമ്പ് ഇത്തരം രോഗങ്ങൾ പരിശോധനകൾ നടത്തി ഇല്ലായെന്ന് പൂർണ്ണമായി ഉറപ്പുവരുത്തിയില്ലെങ്കിൽ അത് പങ്കാളികൾക്ക് പടരുന്ന അവസ്ഥ ഉണ്ടാകും. ഇല്ലെങ്കിൽ അത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആ വൈദീകൻ സമൂഹത്തോടും സഭയോടും ചെയ്തത്. മാറുന്ന നമ്മുടെ നാട്ടിലെ യൂവാക്കളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. ഒപ്പം അത് അംഗീകരിക്കുകയും ചെയ്യുന്നു. ഇന്നലെവരെ സങ്കല്പിക്കാത്തത് ഇന്ന് യാഥാർഥ്യമാകുന്നു എന്ന് വേണം പറയാൻ. അത് മാറുന്ന സാഹചര്യമോ മാറ്റപ്പെടുന്ന മനുഷ്യരോ. സംവരണത്തിന് ജോലിക്ക് അപേക്ഷിക്കുമ്പോൾ ജാതി സർട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്ന പോലെ ഇനിയും വിവാഹത്തിന് പരസ്യം ചെയ്യുമ്പോൾ എച് ഐ വി പോസ്ടിറ്റീവോ നെഗറ്റീവോ എന്നുകൂടി കൊടുക്കേണ്ട അവസ്ഥയും വരും. അതാണ് ഇന്നത്ത് നാടിൻറെ അവസ്‌ഥ. അതാണ് ആ വൈദീകന്റെ വാക്കുകളിൽ തുറന്നുകാട്ടുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക