
ന്യൂയോർക്ക്: ക്വീൻസിലുള്ള സന്തൂർ റെസ്റ്റോറന്റ് ഹാളിൽ 2026 സെപ്റ്റംബർ 13-ന് 9/11 ഭീകരാക്രമണത്തിന്റെ ഇരകളെ അനുസ്മരിച്ച് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. 2001 സെപ്റ്റംബർ 11-ലെ ദാരുണ സംഭവത്തിൽ ജീവൻ പൊലിഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും രക്ഷാപ്രവർത്തകരെയും ആദരിക്കുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തകനായ കോശി ഒ. തോമസിന്റെ മുഖ്യ നേതൃത്വത്തിലാണ് ഈ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഡിൻസിൽ ജോർജ്, ഉഷാ ജോർജ് എന്നിവരും അദ്ദേഹത്തോടൊപ്പം സംഘാടനത്തിൽ പങ്കാളികളായി.
ചടങ്ങിൽ പങ്കെടുത്തവർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ഇരകൾക്കും അതിജീവിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ദേവേന്ദ്ര വോറ, ഫിലിപ്പ് മാത്യു, രാജു ജോസഫ്, ജോർജ്ജ് പറമ്പിൽ, മറിയം സിംഗ്, വി. എം. ചാക്കോ, സുജിത് മൂലയിൽ, ജോൺ കെ. ജോൺ, ചെറിയാൻ പെരുമാൾ, റോജിസ് ഫിലിപ്പ്, ഡോൺ തോമസ്, ജിൻസ് ജോസഫ്, ലിസ മണ്ണിക്കരോട്ട് , ജോൺ മൂലയിൽ, മേരി ഫിലിപ്പ്, അലക്സ് എസ് തപ്പാൻ, ജെസ്സി ജോഷി, ഉഷ ജോർജ്, ജോണി സക്കറിയ, ചെറിയാൻ പാലത്തറ, ജോർജ്ജ് ചാക്കോ, ഉജ്ജ്വല മോസസ്, ഷാജി എന്നശ്ശേരിൽ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പ്രദേശവാസികളും ഇതിൽ അണിനിരന്നു.
2026 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ 9/ 11 മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിൽ നടന്ന 25-ാം വാർഷിക അനുസ്മരണത്തിൽ മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ബറാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ഒരുമിച്ച് പങ്കെടുത്തിരുന്നു. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ചടങ്ങിൽ പങ്കെടുത്തില്ല; അദ്ദേഹം പെന്റഗണിലെ അനുസ്മരണ ചടങ്ങിലാണ് പങ്കെടുത്തത്.
സെപ്റ്റംബർ 11-ന്റെ ഓർമ്മകളും ത്യാഗങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന ഉറച്ച സന്ദേശമാണ് ഈ സംഗമം നൽകുന്നതെന്ന് പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് കോശി തോമസ് അഭിപ്രായപ്പെട്ടു.