Image

ദേവരാജ സംഗീത സാമ്രാജ്യം (എസ് രാജേന്ദ്ര ബാബു)

Published on 14 September, 2026
ദേവരാജ സംഗീത സാമ്രാജ്യം (എസ് രാജേന്ദ്ര ബാബു)

2026 സെപ്തംബര്‍ 27-ന് തൊണ്ണൂറ്റി ഒമ്പത് വയസ് കടന്ന് ശതാബ്ദിയിലേക്ക് കടക്കുകയാണ് പ്രമുഖ 
സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ .അദ്ദേഹത്തിന്‍റെ പേരില്‍ കൊല്ലത്ത്  ഉയര്‍ന്ന ഒരു സ്മാരകത്തെ  പറ്റി ശിഷ്യന്‍ എഴുതുന്നു


ഒരു ഗവേഷണ പ്രബന്ധത്തിലോ പാഠപുസ്തകത്തിലോ ഒതുങ്ങുന്നതല്ല ദേവരാജന്‍മാസ്റ്ററുടെ സംഗീത സപര്യ. സംഗീതജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹംസ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകളും യുക്തിഭദ്രമായ നിരീക്ഷണങ്ങളുംകാലാനുസൃതമായ പരിഷ്‌കാരങ്ങളും അത് വ്യക്തമാക്കുന്നു. കാല്‍ നൂറ്റാണ്ടിലേറെപഴക്കമുള്ള ഹൃദയ ബന്ധത്തില്‍ മദിരാശിയിലെ കാംദാര്‍ നഗറിലെ അദ്ദേഹത്തിന്റെവീട്ടില്‍ ഞാന്‍ പതിവായി കണ്ടിരുന്ന ചിത്രങ്ങളും സംഗീതോപകരണങ്ങളും പുരസ്‌കാരബിംബങ്ങളും പുസ്തകങ്ങളുമെല്ലാം ആ ബോധ്യത്തിന്റെ അടയാളങ്ങളായിരുന്നു.കൊല്ലം പരവൂരിലെ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ അവയെല്ലാം മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഒരിക്കല്‍ കൂടികാണാനിടയായി. ദേവരാജന്‍ മാസ്റ്ററുടെ സുദീര്‍ഘമായ സംഗീതയാത്രയുടെ ഓരോനാഴികക്കല്ലും അവിടെ നിരനിരയായി കാണാം. അവയുടെ വിശദാംശങ്ങള്‍ഒന്നൊന്നായി സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കാന്‍ വളരെക്കാലം മാസ്റ്ററുടെനിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മധു സദാ സന്നദ്ധനായി നില്‍ക്കുന്നു.

2026 സെപ്തംബര്‍ 27-ന് തൊണ്ണൂറ്റി ഒമ്പത് വയസ് കടന്ന് ശതാബ്ദിയിലേക്ക് കടക്കുകയാണ് ദേവരാജന്‍  മാസ്റ്റര്‍

ഫോട്ടോഗ്രാഫര്‍സുനില്‍ ഭാസ്‌കര്‍ ക്യാമറക്കണ്ണില്‍ അവയോരോന്നും ഒപ്പിയെടുക്കുമ്പോള്‍ അതിനുവേണ്ട സഹായങ്ങള്‍ ഒരുക്കാന്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ സെക്രട്ടറി രാജുകൂടെയുണ്ട്. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്റര്‍ സജീവമായിപങ്കെടുത്തിരുന്നത് രാജു അനുസ്മരിക്കുന്നു. ഓരോ വര്‍ഷവും മാസ്റ്ററുടെജ?ദിനത്തോടനുബന്ധിച്ച് മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്നമത്സരങ്ങളില്‍ കര്‍ണാടക സംഗീതത്തിലും ലളിത സംഗീതത്തിലും മികവ് പുലര്‍ത്തുന്നകുട്ടികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡുകള്‍ നല്‍കാന്‍ ഒരു സംഖ്യ മാസ്റ്റര്‍ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലുംസംഗീത ക്ലാസുകള്‍ നടത്തിവരുന്നു.

ദേവരാജനും എസ് രാജേന്ദ്രബാബുവും

ഫോട്ടോഗ്രാഫര്‍ ജിജോ പരവൂര്‍ സജ്ജീകരിച്ചിരിക്കുന്ന ഫോട്ടോ ഗാലറിയിലെ ഓരോഫ്രെയിമിനും പറയാന്‍ കഥകളേറെ. മാസ്റ്ററുടെ സുദീര്‍ഘമായ സംഗീതയാത്രയിലെഅസുലഭ മുഹൂര്‍ത്തങ്ങള്‍ നിരവധി അവിടെ കാണാം. മറ്റൊരു വശത്ത്അടുക്കിവച്ചിരിക്കുന്നത് ജെസി ഡാനിയേല്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള ഉന്നതബഹുമതികളും മെമന്റോകളുമാണ്. ഓരോന്നിനും വ്യത്യസ്ത കഥകളാണ്പറയാനുള്ളത്. കേരള സംസ്ഥാന അവാര്‍ഡുകള്‍ ഒന്നും അവിടെ കാണാനില്ല. (1995 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍ സംഗീത സംവിധായകന്റെഈണങ്ങള്‍ മൗലികമല്ലാത്തതിനാല്‍ അവാര്‍ഡിന് അര്‍ഹമല്ലെന്നു ചൂണ്ടിക്കാട്ടിപ്രതിഷേധ സൂചകമായി അതുവരെ തനിക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങള്‍ മാസ്റ്റര്‍സാംസ്‌കാരിക വകുപ്പിനെ തിരികെ ഏല്‍പിച്ചത് വലിയ വാര്‍ത്തയായിരുന്നു.)ഒരുവശത്ത് വിശാലമായ തടി അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നസംഗീതോപകരണങ്ങളിലൂടെ സംഗീതസാഗരത്തിന്റെ നിഗൂഢവും മൃദുലവുമായആരവം മനസില്‍ ഇരമ്പുന്നു. ഒരിക്കലും നിലയ്ക്കാത്ത സംഗീതപ്രവാഹം. 

സ്മാരകത്തിന്റെ പ്രവേശന കവാടം 

മാസ്റ്ററുടെസ്വന്തം രചനകളുള്‍പ്പെടെ സംഗീത സംബന്ധിയായ പുസ്തകങ്ങളുടെ ശേഖരമാണ്മറ്റൊരു വശത്ത്. കര്‍ണാടക സംഗീതത്തിന്റെ ആധാരശിലകളായ പുരാതനഗ്രന്ഥങ്ങളുടെ വിശദമായ ആസ്വാദനവും വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളുംവിയോജിപ്പുകളും വ്യാഖ്യാനങ്ങളും അടങ്ങുന്ന മാസ്റ്ററുടെ രചനയായ സംഗീതശാസ്ത്രനവസുധ മാസ്റ്റര്‍ സംവിധാനം ചെയ്ത ഗാനങ്ങളുടെ സാഹിത്യമേന്മയും ഓരോഗാനത്തിനും ഉപയോഗിച്ച രാഗവും അതിനുപയോഗിച്ച വാദ്യോപകരണത്തിന്റെസന്ദര്‍ഭോചിതമായ സാംഗത്യവും ഓരോ വരിയുടെയും സ്വരപ്പെടുത്തലും ഒക്കെവിശദമാക്കുന്ന ദേവഗീതികള്‍, 1994-ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചലച്ചിത്രസംഗീതം അമ്പതാം വര്‍ഷം എന്ന വിപുലമായ സംഗീത പരിപാടിയോടനുബന്ധിച്ച്പ്രസിദ്ധീകരിച്ച ചലച്ചിത്രഗാന സ്മരണിക (ഇതിന്റെ വിഭവസമാഹരണത്തിന് മാസ്റ്ററെഞാനും സഹായിച്ചിരുന്നു), സംഗീത പണ്ഡിതന്മാര്‍ പോലും   കൈകാര്യം ചെയ്യാന്‍ഭയപ്പെടുന്ന ഷഡ്കാല പല്ലവികളുടെ വിപുലവും വിശദവുമായ സ്വരപ്പെടുത്തലുകള്‍ഉള്‍പ്പെടെയുള്ള മാസ്റ്ററുടെ രചനകള്‍ എന്നിവ ആ പുസ്തക ശേഖരത്തില്‍അടങ്ങിയിരിക്കുന്നു. അവിടമാകെ ഒന്നു ചുറ്റി നടന്നപ്പോള്‍ ആ സംഗീതകുലപതിയെഅടുത്തറിയാന്‍ ഇനിയും കാതങ്ങളേറെ യാത്ര ചെയ്യണമെന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ബാക്കിയായി. ഒരിക്കലും അവസാനിപ്പിക്കാനാകാത്ത അന്വേഷണം ആവശ്യപ്പെടുന്നയാത്ര! മറ്റു പലര്‍ക്കും സംഗീത സംവിധാനം ഒരു തൊഴില്‍ മാത്രമായിരുന്നപ്പോള്‍ദേവരാജന്‍ മാസ്റ്റര്‍ക്കാകട്ടെ അതൊരു കഠിന തപസ്സ് ആയിരുന്നു എന്നയാഥാര്‍ത്ഥ്യമാണ് ഇവിടെ നമുക്ക് ബോധ്യപ്പെടുന്നത്.

ദേവരാജന്‍ സ്മരണകള്‍

പിതാവ് പരവൂര്‍ കൊച്ചുഗോവിന്ദനാശാന്റെ ശിക്ഷണത്തില്‍ കുട്ടിക്കാലം മുതല്‍കര്‍ണാടക സംഗീതത്തില്‍ അവഗാഹം നേടിക്കൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ കടന്നുപോയ സംഗീത വഴികളുടെ നിര്‍ണായക ഘട്ടങ്ങള്‍ പരിശോധിക്കുന്നത് സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സംഗീതാരാധകര്‍ക്കും ഒരുപോലെ കൗതുകകരവുംആലോചനാമൃതവുമായിരിക്കും. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പരവൂര്‍തെക്കുംഭാഗം സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാര്‍ത്ഥികളുടെവെള്ളിയാഴ്ചകളിലെ പതിവ് കലാപരിപാടികള്‍ക്കിടയില്‍ ബാലനായ ദേവരാജന്‍ ഒരുപാട്ട് പാടി. ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ കുട്ടികള്‍ക്കായി രചിച്ച ?കാക്കേ, കാക്കേകൂടെവിടെ എന്ന ഗാനം പതിവായി കുട്ടികള്‍ പാടിവരുന്ന ഈണത്തില്‍ നിന്ന്‌വ്യത്യസ്തമായി സ്വന്തമായി ഈണം പകര്‍ന്നാണ് ദേവരാജന്‍ അവതരിപ്പിച്ചത്.എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ വ്യത്യസ്ത അനുഭവം! സംഗീതസംബന്ധിയായഏത് ഇടപെടലിലും മൗലികത ഉണ്ടായിരിക്കണമെന്ന നിലപാട് ചെറിയ വയസ്സില്‍തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ ഉറച്ചിരുന്നുവെന്നതിന്റെ അനുഭവ സാക്ഷ്യം.

സ്മരണികകളും അവാര്‍ഡുകളും 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവിദ്യാഭ്യാസവും ഗൗരവമായി തന്നെ പരിശീലിച്ചിരുന്ന ദേവരാജന്‍ പതിനെട്ട് വയസ്മുതല്‍ വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. അക്കാലത്തെ സീനിയര്‍ഗായകരുടെ പ്രഭാവത്തില്‍ നിന്ന് അണുകിട വ്യതിചലിക്കാതെ അതേ നിലവാരത്തില്‍തന്നെ ദേവരാജനും കച്ചേരികള്‍ അവതരിപ്പിച്ചു. മറ്റു ഗായകര്‍ പട്ട് ജൂബയുംതിളങ്ങുന്ന മേല്‍മുണ്ടും കസവ് വേഷ്ടിയും ധരിച്ച്, സ്വര്‍ണാഭരണങ്ങളണിഞ്ഞ്‌രാജകീയ പ്രൗഢിയില്‍ വേദികള്‍ അലങ്കരിച്ചപ്പോള്‍ വെള്ള മുണ്ടും ഷര്‍ട്ടും മാത്രംധരിച്ച് ഏറ്റവും ലളിതമായ വേഷത്തിലാണ് ദേവരാജന്‍ വേദികളില്‍പ്രത്യക്ഷപ്പെട്ടിരുന്നത്. ആലാപനവൈശിഷ്ട്യത്തിലൂടെ തന്റെ പ്രൗഢി മുഴുവന്‍അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ശ്രോതാക്കളിലെ പ്രമാണിമാര്‍ക്കായി ഈടുറ്റകീര്‍ത്തനങ്ങളും രാഗാലാപനവും മനോധര്‍മ്മ സ്വരവുമൊക്കെ പാടിക്കഴിഞ്ഞ്‌സാധാരണ ശ്രോതാക്കള്‍ക്കായി കച്ചേരിയുടെ അവസാന ഘട്ടത്തില്‍ താരതമ്യേനനിലവാരം കുറഞ്ഞ ചില ഗാനങ്ങളും സംഗീത പണ്ഡിതന്മാര്‍ അവതരിപ്പിച്ചിരുന്നു.തമിഴ്, തെലുങ്ക് ഭാഷകളിലെ ഈ അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ തുക്കഡാ പാട്ടുകള്‍എന്നാണ് അറിയപ്പെട്ടിരുന്നത്. സാധാരണക്കാര്‍ക്കായി പാടുന്ന ഗാനങ്ങള്‍

ദേവരാജന്‍ സ്മരണകള്‍

എന്തുകൊണ്ട് മലയാള ഗാനങ്ങള്‍ ആയിക്കൂടാ എന്ന വേറിട്ട ചിന്തയില്‍ നിന്ന്‌ദേവരാജന്‍ ജി ശങ്കരക്കുറുപ്പ്, പുത്തന്‍കാവ് മാത്തന്‍ തരകന്‍, ചങ്ങമ്പുഴ തുടങ്ങിയകവികളുടെ ലളിതസുന്ദര ഗാനങ്ങള്‍ തെരഞ്ഞെടുത്ത് സ്വയം ചിട്ടപ്പെടുത്തിഅവതരിപ്പിച്ചു. അത് ശ്രോതാക്കള്‍ ഹൃദയത്തോട് ചേര്‍ത്തു. കാവ്യഭംഗി ഒട്ടുംചോര്‍ന്നുപോകാതെ ലളിത ഗാനങ്ങള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാനുള്ളദേവരാജന്റെ സാമര്‍ത്ഥ്യം പ്രകടമായത് അങ്ങനെയാണ്.കൊല്ലത്ത് എസ്എന്‍ കോളെജ് പരിസരത്ത് താമസിച്ചിരുന്ന വിദ്യാര്‍ത്ഥിസുഹൃത്തുക്കള്‍ക്കിടയിലാണ് ഒഎന്‍വിയെ ദേവരാജന്‍ പരിചയപ്പെടുന്നത്.അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തില്‍ നിന്നൊരു ഗാനത്തിന് ദേവരാജന്‍ ഈണംനല്‍കി. ലളിത സുന്ദരവും ഭാവതീവ്രവുമായ പൊന്നരിവാള്‍ അമ്പിളിയില്കണ്ണെറിയുന്നോളേ എന്ന ഗാനം മലയാളക്കരയിലെ ലളിതസംഗീത ശാഖയുടെകൈത്തിരി നാളമായും പിന്നീട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെശീര്‍ഷകഗാനമായും വളര്‍ന്നത് ലളിത സംഗീത ചരിത്രത്തിന്റെ സുവര്‍ണ അധ്യായം.ബ്രിട്ടീഷുകാരുടെ തടവറയില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം ജയില്‍മോചിതനായഎകെജിക്ക് എസ്എന്‍ കോളെജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയസ്വീകരണച്ചടങ്ങിലാണ് ദേവരാജന്‍ ആദ്യമായി ആ ഗാനം ആലപിച്ചത്. 

കെപിഎസിഅവതരിപ്പിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു വേണ്ടിസംഗീതമൊരുക്കാന്‍ ദേവരാജന് ഒഎന്‍വിയുടെ ശുപാര്‍ശ പ്രകാരം തോപ്പില്‍ ഭാസിഅവസരമൊരുക്കി. മറ്റ് ഗാനങ്ങള്‍ക്കൊപ്പം നാടകത്തില്‍ പൊന്നരിവാളുംഉപയോഗിച്ചു. ആ നാടകത്തിലൂടെ മാത്രം രണ്ടായിരത്തിലേറെ വേദികളിലാണ് തുടര്‍ന്ന്ആ ഗാനം ആലപിക്കപ്പെട്ടത്. നാടക രംഗത്തെന്ന പോലെ കാലം മാറുന്നു എന്നചിത്രത്തിലൂടെ സിനിമാ രംഗത്തും ഒഎന്‍വിയാണ് ദേവരാജനെ പരിചയപ്പെടുത്തിയത്.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ (1857) നൂറാം വാര്‍ഷികംആഘോഷിച്ചപ്പോള്‍ ഇഎംഎസ് മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരം വയലാര്‍ രചനയുംദേവരാജന്‍ സംഗീതവും നിര്‍വഹിച്ച ബലികുടീരങ്ങളെ എന്ന ഗാനം തിരുവനന്തപുരംരക്തസാക്ഷി മണ്ഡപത്തില്‍ അവതരിപ്പിച്ചപ്പോള്‍ സമ്മേളനത്തിന്റെ മുഖ്യാതിഥിരാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ആയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനം കത്തിപ്പടരാന്‍ തുടര്‍ന്ന് ആ ഗാനം വഹിച്ച പങ്ക് ചെറുതല്ല. ആ ഗാനംപകര്‍ന്നു നല്‍കുന്ന വിപ്ലവജ്വാലകള്‍ ഇന്നും സമരമുഖങ്ങള്‍ക്ക് ആവേശമാണ്.സംഗീത രംഗത്ത് വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ടിന്റെ തേരോട്ടത്തിനും അതോടെതുടക്കമായി.

സംഗീതക്കച്ചേരികളുടെ വേദിയില്‍ നിന്ന് ലളിതസംഗീത ശാഖയില്‍ ചുവടുറപ്പിക്കുന്നദേവരാജനെയാണ് പിന്നീട് നമുക്ക് കാണാന്‍ സാധിക്കുന്നത്. കഥാസന്ദര്‍ഭത്തിന്അനുയോജ്യമായി ഗാനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ വളരെ ആഴത്തില്‍ പരിശോധിച്ച്അന്വര്‍ത്ഥമായ ഈണം കണ്ടെത്തുന്നതില്‍ ദേവരാജന്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതഅനന്യസാധാരണമാണ്. രചനയില്‍ തന്നെ അതിന്റെ ഈണം അടങ്ങിയിട്ടുണ്ടാവും.അത് കണ്ടെത്തുകയാണ് സംഗീത സംവിധായകന്റെ കര്‍ത്തവ്യം എന്ന് പലസന്ദര്‍ഭങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമൂര്‍ത്തമായ ശിലയില്‍ നിന്ന്ശില്‍പി മനോഹരമായ ശില്‍പം കടഞ്ഞെടുക്കുന്നതുപോലെ. ഒരു ഗാനത്തിന് ഈണംചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ അദ്ദേഹം എഴുന്നേറ്റ് മറ്റ് കാര്യങ്ങളില്‍ ഇടപെടും.മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും വന്നിരുന്ന് ചിട്ടപ്പെടുത്തിയ ഗാനം ഓര്‍ത്തെടുക്കാന്‍ശ്രമിക്കും. ഒരു തടസ്സവുമില്ലാതെ ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആ ഈണംഅദ്ദേഹം സ്ഥിരപ്പെടുത്തുകയുള്ളു. ഓര്‍മ്മ വന്നില്ലെങ്കില്‍ അതോര്‍ത്തെടുക്കാന്‍ശ്രമിക്കാതെ മറ്റൊരീണം നല്‍കുകയാണ് അദ്ദേഹത്തിന്റെ പതിവ്. ഞാന്‍ നല്‍കിയഈണം എനിക്കു പോലും ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന്‍ എങ്ങനെഓര്‍ക്കാനാണ്? അതാണ് അദ്ദേഹത്തിന്റെ നിലപാട്.

എച് എം വി യുടെ ഗോള്‍ഡ്‌ ഡിസ്ക് 
ഈണം പറഞ്ഞു കൊടുക്കുന്നതിനൊപ്പം വാക്കുകളുടെ ഉച്ചാരണവും അര്‍ത്ഥവുംയേശുദാസിനും തനിക്കും മറ്റ് ഗായകര്‍ക്കുമൊക്കെ ദേവരാജന്‍ മാസ്റ്റര്‍ കൃത്യമായിപറഞ്ഞു തന്നിരുന്നത് പല സന്ദര്‍ഭങ്ങളിലും ഗായകന്‍ ജയചന്ദ്രന്‍ തന്റെഅഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാള ഭാഷ എഴുതാനും വായിക്കാനുംകൃത്യമായി ഉച്ചരിക്കാനും പഠിച്ചുവന്നാല്‍ മാത്രം പാട്ടുകള്‍ നല്‍കുന്ന കാര്യംപരിഗണിക്കാമെന്നാണ് മാധുരിക്ക് ആദ്യകാലത്ത് അദ്ദേഹം നല്‍കിയ കര്‍ക്കശമായനിര്‍ദ്ദേശം. നിലവാരം കുറഞ്ഞതോ സന്ദര്‍ഭോചിതമല്ലാത്തതോ ആയ രചനകള്‍നിര്‍ദ്ദാക്ഷിണ്യം തിരസ്‌കരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിച്ചിരുന്നില്ല. സംഗീതബോധമില്ലാത്ത നിര്‍മ്മാതാവിനെയോ സംവിധായകനെയോ താന്‍ ചിട്ടപ്പെടുത്തിയഗാനങ്ങള്‍ കേള്‍ക്കാനും അനുവദിച്ചിരുന്നില്ല. അവര്‍ എല്ലാവാദ്യോപകരണങ്ങളുടെയും സന്നാഹത്തോടെ സ്റ്റുഡിയോയില്‍ കേട്ടാല്‍ മതിയെന്ന്അദ്ദേഹം ശഠിച്ചിരുന്നു. സംഗീത സംവിധാനച്ചുമതല എന്നെ ഏല്‍പിക്കുന്നത്എന്നിലുള്ള വിശ്വാസം കൊണ്ടാണല്ലോ. അതുകൊണ്ടു തന്നെ ഗാനങ്ങള്‍ ഏറ്റവുംമികച്ചതായിരിക്കണമെന്ന നിര്‍ബന്ധം അവരേക്കാള്‍ കൂടുതല്‍ എനിക്കായിരിക്കും.ഈ കര്‍ക്കശ നിലപാട് തന്നെയാണ് ആ ഗാനങ്ങളൊക്കെ ഇന്നും നമുക്ക്കര്‍ണാമൃതമായിരിക്കാന്‍ കാരണം. ഏറ്റവുമധികം മലയാള ചിത്രങ്ങള്‍ക്ക് സംഗീതംനിര്‍വഹിച്ചതിനും ഏറ്റവുമധികം ഗാനങ്ങള്‍ യേശുദാസിനെ കൊണ്ട് പാടിച്ചതിനും ഉള്ളസര്‍വകാല റെക്കോഡ് ഇന്നും ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ തന്നെ.

തൊണ്ണൂറുകളുടെ അവസാനത്തോടെ ചലച്ചിത്ര സംഗീത മേഖലയ്ക്ക് ഘടനാപരമായിപല വ്യതിയാനങ്ങളും സംഭവിച്ചു. ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നതിനു പകരംഈണത്തിനനുസരിച്ച് പാട്ടുകള്‍ എഴുതുന്ന രീതി നിലവില്‍ വന്നു. കംപ്യൂട്ടറിന്റെവരവോടെ എല്ലാ വാദ്യകലാകാരന്മാരും ഗായകരും ഒന്നിച്ചിരുന്ന് പാട്ടുകള്‍ റെക്കോഡ്‌ചെയ്തിരുന്ന പതിവ് അവസാനിച്ചു. ഉപകരണങ്ങള്‍ പല തവണയായി റെക്കോഡ്‌ചെയ്യുകയും ഏറ്റവുമൊടുവില്‍ ഗായകനോ ഗായികയോ തനിയെ വന്ന് പാട്ട് മിക്‌സ്‌ചെയ്യുകയും പതിവായി. പാട്ട് മൊത്തത്തില്‍ പാടുന്നതിനു പകരം ഓരോ വരിയുംപ്രത്യേകം പാടിയാല്‍ മതിയെന്ന നില വന്നു. പൊതുവില്‍ സംഗീത സംവിധാനം എന്നമഹത്തായ കര്‍മ്മം സംഗീത മിശ്രണം എന്ന കേവലമായ ചടങ്ങിനു വഴിമാറി. ഈവ്യതിയാനങ്ങളില്‍ ഒന്നിനോടുപോലും പൊരുത്തപ്പെടാന്‍ ദേവരാജന്‍ മാസ്റ്റര്‍തയാറായിരുന്നില്ല. പുതിയ മാറ്റങ്ങള്‍ ഗാനങ്ങളുടെ ആത്മാവ്‌നഷ്ടപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി. അതോടെ സംഗീത സംവിധാനരംഗത്തു നിന്നുതന്നെ അദ്ദേഹം സാവകാശം പിന്മാറി. പക്ഷെ തന്റെസംഗീതപ്രവര്‍ത്തനം അദ്ദേഹം അവസാനിപ്പിച്ചില്ല. കര്‍ണാടക സംഗീതത്തിലെ ഈടുറ്റഗ്രന്ഥങ്ങള്‍ പരിശോധിച്ച് കാലാനുസൃതമായ തിരുത്തലുകളോടെ പുതിയ വ്യാഖ്യാനംചമയ്ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ആലാപന രംഗത്തു നിന്ന്മണ്‍മറഞ്ഞിരുന്നതും പ്രായോഗികമായി ക്ലേശകരവുമായിരുന്ന ഷഡ്കാലപല്ലവികളുടെ പ്രായോഗിക സാധ്യത കണ്ടെത്തി നിരവധി രചനകള്‍ നടത്തി. താന്‍ചമച്ച ഓരോ ഗാനത്തിന്റെയും നിര്‍മ്മിതിക്കായി ഉപയോഗിച്ച രാഗങ്ങള്‍,വാദ്യോപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രസക്തിയും സാങ്കേതിക വശങ്ങളുംഒന്നൊന്നായി വിശദീകരിക്കുന്ന രചനകള്‍ അദ്ദേഹം നിര്‍വഹിച്ചു. സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സംഗീത ചരിത്രാന്വേഷികള്‍ക്കും അവലംബിക്കാവുന്നവിലമതിക്കാനാവാത്ത കാലാതിവര്‍ത്തിയായ രചനകളാണ് അവയെല്ലാം.

സംഗീത മേഖലയ്ക്ക് ഇത്രത്തോളം ഈടുറ്റ സംഭാവനകള്‍ നല്‍കിയ മറ്റൊരുസംഗീതകാരനെ കണ്ടെത്തുക പ്രയാസം. ഇനിയുമിനിയും കണ്ടെത്തപ്പെടാനുള്ളആഴമേറിയ സംഗീതഖനികളാണ് ആ സംഗീത ചക്രവര്‍ത്തി നമുക്ക് സമ്മാനിച്ച് കടന്നുപോയത്. വരും തലമുറയ്ക്ക് എത്ര പഠിച്ചാലും പൂര്‍ത്തിയാക്കാനാവാത്ത വിധംആഴവും പരപ്പുമേറിയതാണ് മാസ്റ്ററുടെ സംഗീത വിഹായസ്. 2026 സെപ്തംബര്‍ 27-ന്‌തൊണ്ണൂറ്റി ഒമ്പത് വയസ് കടന്ന് ശതാബ്ദിയിലേക്ക് കടക്കുകയാണ് ദേവരാജന്‍മാസ്റ്റര്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് പരവൂര്‍ ഫൈന്‍ആര്‍ട്ട്‌സ് സൊസൈറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ശതാബ്ദിആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളി സമൂഹം ദേവരാജസംഗീതത്തിന്റെ വസന്തകാലം പുനഃസൃഷ്ടിക്കുമെന്നുറപ്പ്. സംഗീത വിദ്യാര്‍ത്ഥികള്‍ക്ക്കൂടുതല്‍ അന്വേഷണാത്മക യാത്രകള്‍ സാധ്യമാകും വിധം മാസ്റ്ററുടെ പേരില്‍ ഒരുസംഗീത കലാശാലയുടെ അനിവാര്യത ഈ ബോധ്യങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്നു.പരവൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ളപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞതായി സെക്രട്ടറി രാജു വ്യക്തമാക്കുന്നു.അക്കാദമിക വിദഗ്ദരുടെയും സംഗീതപ്രേമികളുടെയും കൂട്ടായപ്രവര്‍ത്തനമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടലോടെ ഇത്‌സാധ്യമാക്കാവുന്നതേയുള്ളു. അങ്ങനെ സംഭവിച്ചാല്‍ ആ സംഗീത സാര്‍വഭൗമന്‌സമര്‍പ്പിക്കാനാവുന്ന ഏറ്റവും ഉചിതമായ സ്മാരകമായിരിക്കും അത് - ദേവരാജന്‍മാസ്റ്റര്‍ ജ?ശതാബ്ദി മെമ്മോറിയല്‍ സംഗീത കലാശാല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക