Image

2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; അമിത് ഷാ

Published on 13 September, 2026
2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; അമിത് ഷാ

മുംബൈ: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ചില സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള എൻഡിഎ ഭരണപ്രദേശങ്ങളിലും വൈകാതെ ഇത് നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഒറ്റ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. “2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന എല്ലാ 21 സംസ്ഥാനങ്ങളിലും യു.സി.സി നടപ്പിലാക്കുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്” എന്നാണ് അമിത് ഷാ പറഞ്ഞത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീളുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അമിത് ഷാ അറിയിച്ചു. 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ് നരേന്ദ്ര മോദിയെന്നും ഇത്രയും കാലം സേവനം ചെയ്ത നേതാക്കൾ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ സാഹചര്യം എന്നിവ സർക്കാർ കൈകാര്യം ചെയ്ത രീതിയും അമിത് ഷാ എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയായിരുന്ന ദീർഘകാല പ്രശ്നങ്ങളാണിവയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-09-13 21:13:11
ഇതൊരു നല്ല കാര്യം തന്നെ. എത്രയോ വർഷങ്ങൾക്കു മുൻപേ ഇതു നടപ്പാക്കേണ്ടതായിരുന്നു . യഥാർത്ഥത്തിൽ, ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ശരീഅത്ത് നിയമവും (ഇന്ത്യയിൽ 'മുസ്ലീം വ്യക്തിനിയമം' എന്ന് സൗമ്യമായി വിളിക്കപ്പെടുന്നു) ഹിന്ദുക്കൾക്ക് ഹിന്ദു നിയമവും എന്നിങ്ങനെ വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. അമേരിക്ക, യുകെ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി എല്ലാ ജനാധിപത്യ രാജ്യങ്ങളിലും എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമമാണുള്ളത്; അതിനാൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാതിരിക്കുന്നത് വർഗീയമായ ഒരു നിലപാടാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാത്തിടത്തോളം കാലം ഇന്ത്യ യഥാർത്ഥത്തിൽ മതേതരമാകില്ല. ഇന്ത്യ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നില്ലെങ്കിൽ, അത് നടപ്പിലാക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കുന്നതിനായി മതേതരവാദികളും വനിതാ സംഘടനകളും അമേരിക്കയിലും ഐക്യരാഷ്ട്രസഭയിലും (UN) സമ്മർദ്ദം ചെലുത്തണം. കാരണം, നിലവിലുള്ള മുസ്ലീം വ്യക്തിനിയമം മൂലം, 18 വയസ്സിന് താഴെയുള്ളവരെ വിവാഹം കഴിക്കുന്നത് കുറ്റകരമായിരിക്കെത്തന്നെ, 15 വയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ട്! ഇന്ത്യയിൽ ശരീഅത്ത് നിയമത്തെ അനുകൂലിക്കുന്നവർ ഇത്തരം നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. പരിഷ്കൃതമായ ഒരു സമൂഹത്തിലും 15 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കാറില്ല; ഏകീകൃത സിവിൽ കോഡ് മാത്രമാണ് ഇതിനുള്ള പരിഹാരം. പ്രിൻസ് തോപ്രാംകുടി
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-13 22:29:13
💥🔥ഒരു രാജ്യം, ഒരു നിയമം‼️. ഇസ്ലാം ഒരു മതമല്ല, അത് ജനാധിപത്യ ക്രമത്തിന് സമാന്തരമായി നീങ്ങുന്ന മറ്റൊരു ഭരണകുടമാണ്. ഇസ്ലാം ഒരു രാഷ്ട്ര സംവിധാനമാണ്.അതു കൊണ്ട് ഭാരതത്തിന് ഒരു രാജ്യമായി തുടർന്നും നിൽക്കണമെങ്കിൽ, ഏക പൗരത്വ, ഏക സിവിൽ code നടപ്പാക്കാൻ ഒട്ടും അമന്തിക്കരുത്. ഭരണ ഘടനാ പുസ്തകത്തിനു താഴെ നിൽക്കട്ടേ മറ്റെല്ലാ കഥാ പുസ്തകങ്ങളും. ഇസ്ലാമിനെ ഇന്ത്യാ സർക്കാർ എന്തിന് പേടിക്കണം.?? 🤔. അവരെല്ലാം സ്വമനസ്സാലെ പാക്കിസ്താനിലേക്ക് എന്നേ പോയിക്കഴിഞ്ഞു. ഇനിയുള്ളവർക്ക് സമാധാനത്തോടെ, സ്നേഹത്തോടെ കഴിയാൻ ഇവിടെ എല്ലാവർക്കും പൊതുവായ ഒരു പുസ്തകവും ഒരു നിയമവും മതി . ഒരു പന്തിയിൽ രണ്ടു വിളമ്പ് ഒരിക്കലും ശരിയാകില്ല. എല്ലാവരും തുല്യർ.നമുക്കതു പോരേ അളിയാ... 💪💪💪💪👍👍👍 ✳️Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-13 23:00:09
💥🔥ഭാരതത്തിൽ മുസ്‌ലിംങ്ങൾക്ക് ഷറിയാ നിയമം അല്ലല്ലോ ഇപ്പോഴുള്ളത് ശ്രീ. തോപ്രാംകുടീ..!!!!.???. ഒരു ബഫേ ലഞ്ച് പോലെയാണ് അത്. അല്ലെങ്കിൽ ഷറിയാ ബിരിയാണിയിൽ നിന്ന് അവർക്ക് ഇഷ്ടമുള്ളത് മാത്രം എടുത്തിട്ട് ,ബാക്കി ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയിൽ നിന്നും അവർക്കിഷ്ടമുള്ളത് എടുക്കുന്നു. ഇതാണ് നാളിതു വരെ ഇസ്ലാമിന്റെ കാര്യത്തിൽ അവിടെ ഭാരതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി പോലും മറുത്തൊരക്ഷരം മിണ്ടീട്ടില്ല നാളിതുവരെ. പേടി, സുപ്രീംപേടി. ഏക സിവിൽ കോഡ് എത്രയും പെട്ടെന്ന് നടപ്പാക്കട്ടെ.‼️ ഇൻഷാ അള്ളാ... 🙏 ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക