Image

നോർത്ത് അമേരിക്കയിലും തൂഫാൻ തരംഗം; ഫിറ്റ് ഫോർവേർഡ് 5കെ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു

ടോണി പൊങ്ങാനാ Published on 13 September, 2026
നോർത്ത് അമേരിക്കയിലും തൂഫാൻ തരംഗം; ഫിറ്റ് ഫോർവേർഡ് 5കെ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു

പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം - യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റർ ഓട്ടം - ഫിറ്റ് ഫോർവേർഡ് 5K (FIT FORWARD)  പന്ത്രണ്ടാം തിയതി ഗ്ലെൻവ്യൂവിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട കേരളാ ജലസേചന വകുപ്പ് മന്ത്രി ശ്രി മോൻസ് ജോസഫ് മുഖ്യ അതിഥിയായി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 

കേരളാ ഗവണ്മെന്റ് മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടത്തി വരുന്ന ശക്തമായി പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, അതിന് നേതൃത്വം നൽകുന്ന മന്ത്രി സഭയുടെ  പ്രതിനിധിയായി എത്തിച്ചേർന്ന ശ്രീ മോൻസ് ജോസഫിനോടുള്ള ആദര സൂചകമായി പരിപാടിയുടെ പേര് 'തൂഫാൻ 5K'  എന്ന് പുനർനാമകരണം ചെയ്യും എന്ന സംഘാടകരുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് കേൾവിക്കാർ സ്വീകരിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്നും, കേരളത്തിന്റെ നവീകരണത്തിനായി സമാന ആശയങ്ങളും പ്രവാസികളുടെ അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുമെന്നും ഉൽഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.  

ഷിക്കാഗോ അതിരൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഓട്ടത്തിൽ പങ്ക് ചേർന്നും, സമ്മാനങ്ങൾ വിതരണം ചെയ്തും ആവേശത്തിൽ പങ്കു ചേർന്ന്. ഇല്ലിനോയിസ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ കൈതമല റേസ് ഡയറക്ടർ ആയി പ്രവർത്തിച്ചു.  

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, റീഹാബിലിറ്റേഷൻ പ്രൊഫെഷണൽസ്, റെസ്‌പെരിറ്റോറി തെറാപിസ്റ്റസ്, റേഡിയോഗ്രാഫേഴ്സ്, സോഷ്യൽ വർക്കേഴ്സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫെഷണൽസിന്റെ സംഘടനകൾ ഒന്ന് ചേർന്നാണ് പ്രഥമ മലയാളീ 5K ഒരുക്കിയത്.

വിജയികൾക്ക് സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫികളും മോൻസ് ജോസഫ് വിതരണം ചെയ്തു.  ഇതു വഴി സമാഹരിച്ച  തുക ഭിന്ന ശേഷിക്കാർക്കായി ആരംഭിക്കുന്ന മലയാളീ സംരംഭമായ ചോസൺ ഫൗണ്ടേഷൻ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് ബിഷപ്പ് ജോയ് ആലപ്പാട്ട് കൈമാറി.  സംഘടനാ പ്രസിഡന്റുമാരായ Dr സിമി ജോസഫ്  (INAI) മജോ ഓട്ടപ്പള്ളി (ARPOKO) ടോം ജോസ് (MARC) സോണി പോൾ (MRA) ലിൻസൺ കൈതമല (ISWAI) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് വലിയ ജന പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്.

ടോണി പൊങ്ങാനാ (Secretary ISWAI)

Join WhatsApp News
പ്രധാന വിഷയം 2026-09-14 02:01:40
ഇപ്പോൾ, ചിക്കാഗോയിൽ അവിടുത്തെ പ്രാഞ്ചികളുടെ ഷോ ആണ്. നാട്ടിൽ നിന്ന് കുറെ മന്ത്രിമാരും നേതാക്കലും അവിടെ ഇറങ്ങിയിട്ടിട്ടുണ്ട്. അവരെ, ഈ പ്രാഞ്ചികളുടെ വീടുകളിൽ സ്വകരണങ്ങളും അവരുടെ പ്രതാപങ്ങളും ആണ് ഇപ്പോൾ, സോഷ്യൽ മീഡിയയിലെ പ്രധാന വിഷയം.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-14 03:48:31
💥🔥പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ,അങ്ങ് മൂന്നാറിൽ നിന്നും എലി ഓട്ടോ പിടിച്ച് വരും‼️. ഇപ്രാവശ്യം രമേശിന്റെ കൂടെ ജോസി സെബാസ്റ്റ്യനെ കണ്ടില്ലാ. കേരളത്തിൽ ചെന്നാലോ ഇവന്റെ ഒന്നും അടിച്ചതിന്റകത്തു ആരെയും കയറ്റൂലാ. രാജാക്കന്മാരെ ക്കാൾ പ്രൗഡിയോടെയാ ഈ നേതാക്കന്മാരുടെയെല്ലാം ജീവിതം തിരുവനന്തപുരത്ത്. കോവിഡ് ഒന്നും വന്നില്ലെങ്കിൽ , അടുത്ത അഞ്ചു വർഷത്തേക്ക് അറുമാദിക്കും ഇവന്മാർ. കുട്ടി നേതാക്കന്മാർക്ക് ജീവിതം കുശാൽ .... ✳️റെജീസ്
എം എൽ ആ മാർ അമേരിക്കയിൽ 2026-09-14 11:51:48
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറു മാസം പോലും കഴിഞ്ഞില്ല. ഇപ്പോൾ തന്നെ മലയാളി എം എൽ എ മാർ പലരും അമേരിക്കയിൽ. ലക്ഷ്യമെന്താണാവോ!
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-14 14:09:25
💥🔥 അവിടെ കേരളത്തിൽ പിടിപ്പതു ജോലി കിടക്കുമ്പോൾ _ {🔹ഒട്ടും ശാസ്ത്രീയമല്ലാത്ത റോഡ് സിസ്റ്റവും, ലക്കും ലഗാനുമില്ലാത്ത ഗതാഗത രീതികളും, ഒരെത്തും പിടിയുമില്ലാതെ കേരളം മുഴുവൻ കുന്നു കൂടുന്ന മാലിന്യങ്ങൾ , കവലകൾ തോറും ദിവസവും രാവിലെയും വൈകിട്ടും റബ്ബറും പ്ലാസ്റ്റിക്കും കത്തിക്കുന്നത്, സ്ഥിര വൈദ്യുതി ഇല്ലായ്മ etc:🔹} _, ഇവന്മാര് ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ വന്ന് കുന്തളിക്കുന്നത് എന്തിനാണെന്ന് logically ചിന്തിച്ചിട്ട് എനിക്കൊട്ടും പിടി കിട്ടുന്നില്ല. ഇവിടെ വഴിയിൽ ഇവന്മാരെ ആരെങ്കിലും അഥവാ കണ്ടാൽ, കുണ്ടിക്കിട്ട് നല്ല അടി കൊടുത്തിട്ട് എയർപോർട്ടിൽ കൊണ്ടു വിടണം. [Police കേസും ജയിലും നമുക്ക് പിന്നെ deal ചെയ്യാം.] ✳️Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-14 18:12:40
💥🔥വരട്ടേ, വരട്ടേ, എല്ലാവന്മാരും വരട്ടേ അവരുടെ turn അനുസരിച്ച്.നല്ല കാര്യം.പക്ഷേ എന്തുകൊണ്ടാണ് ഈ നേതാക്കന്മാർ ഓരോരുത്തരും തിരികെ ചെല്ലുമ്പോൾ ,ഇവിടത്തെ എന്തെങ്കിലും ഒരു കാര്യം അവിടെ പ്രാവർത്തികമാക്കാത്തത്???? ഇപ്പോൾ ഇവന്റെയൊക്കെ കയ്യിൽ ഭരണം ഉണ്ടല്ലോ?? ഒരു പണച്ചിലവുമില്ലാത്ത എന്തെല്ലാം നല്ല കാര്യങ്ങൾ ഇവിടെ നിന്നും കണ്ടു പഠിച്ച് അവിടെ ചെന്ന് സിമ്പിൾ ആയിട്ട് enforce ചെയ്തുകൂടാ. ഓഫീസുകളിലും വെളിയിലും ജനങ്ങൾക്ക്‌ ഉപകാരപ്രദമായ എത്രയോ കാര്യങ്ങൾ ഇവിടൂന്നും കണ്ടു മനസ്സിലാക്കാനുണ്ട്.??അതെങ്ങനാ, തിന്നും കുടിച്ചും ആടിപ്പാടിയും രസിച്ച് അറുമാദിച്ചിട്ട് പൊടിയും തട്ടി അവന്മാർ അവന്മാരുടെ പാട്ടിനു പോകും. ഇവിടെയുള്ള പ്രാഞ്ചി മാർക്കും വലിയ താൽപ്പര്യമൊന്നുമില്ല ഇവന്മാരെ ഓരോന്നു പഠിപ്പിക്കാൻ. അവന്മാർക്ക് പട്ടി show കാണിക്കണം, തോളിൽ കയ്യിട്ട് ,മുട്ടിയിരുമ്മി പടം പിടിക്കണം. Fബി-യിൽ ഇടണം.അത്രയൊക്കെയുള്ളൂ. ആരോട് പറയാൻ 🤔🤔🤔 ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക