Image

ലാനയുടെ 2026 സാഹിത്യോത്സവത്തിൽ പുസ്തക പ്രദർശനം

അബ്ദുൾ പുന്നയൂർക്കുളം Published on 12 September, 2026
ലാനയുടെ 2026 സാഹിത്യോത്സവത്തിൽ പുസ്തക പ്രദർശനം

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കൻ തലസ്ഥാനനഗരമായ വാഷിംഗ്‌ടണിൽ ആദ്യമായി (ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം September 25-27ൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു.

Venue: George Mannickarottu Nagar

Carradoc Hall Hotel Conference Center

1500 East Market Street,

Leesburg, VA, 20176.

പ്രശസ്‌ത എഴുത്തുകാരായ സക്കറിയയും വി.ജെ ജെയിoസും മുഖ്യാതിഥികളായി പങ്കെടുക്കുന്ന സദസ്സിൽ, മലയാളസാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, ഭാഷാസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന്നായി നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്കായി അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വേണു ഗോപാലൻ കോക്കോടന്റെ അഡ്രസ്സിൽ കൃതികൾ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

വിർജീനിയായിലെ ജോർജ് മണ്ണിക്കരോട്ട് നഗറിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.

കൃതികൾ അയക്കേണ്ട വിലാസം:

Venugopalan Kokkodan

42619 Offenham Ter,

Chantilly, VA 20152 . Cell: 850 339 7104

Join WhatsApp News
എഴുത്തുകാരൻ 2026-09-12 21:53:49
വായിക്കാൻ ആളില്ലാത്ത സമൂഹത്തിൽ പുസ്തക പ്രദര്ശനം. എന്തൊരു വിരോധാഭാസം.!! നമ്മുടെ പ്രിയപ്പെട്ട മൈലാപ്ര സാർ പ്രസ്തുത സമ്മേളനത്തിന് പോകുന്നെങ്കിൽ അദ്ദേഹത്തിന്റെ വക നല്ല നർമ്മം ഈ വിഷയത്തിൽ വായിക്കാം.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-12 23:08:58
💥🔥കുഞ്ഞുകൂട്ടിപ്പരാധീനങ്ങളും , ആബാലവൃദ്ധ- അണ്ടനടകോടൻ ചെമ്മാനും കാള കൂ ളി എല്ലാം കൂടെ ചേർത്ത് ആകെ മൊത്തം total മലയാളം സംസാരിക്കുന്ന വ്യക്തികൾ, ബന്ധപ്പെട്ട US Dept. ന്റെ 2025-ലെ കണക്കനുസരിച്ച് ഒരു - ഒരുലക്ഷത്തിഎഴുപതിനായിരം ആണ്. ഇവരാരും ഇവിടെ വന്നിരിക്കുന്നത് സാഹിത്യ ഉന്നമനത്തിനായല്ല. എങ്ങനെയെങ്കിലും ജീവിതം മെച്ചപ്പെടുത്താൻ അവിടെനിന്നും രക്ഷപ്പെട്ടോടി ഇവിടെ എത്തിപ്പെട്ടവരാണ്. മാക്സിമം അതിന്റെ ഒരു 0.1% എടുത്താൽ അമേരിക്ക മൊത്തം 50 സ്റ്റേറ്റിലും കൂടെ എത്ര പേർ കാണും സാഹിത്യ പ്രേമികൾ??? കൂടി പോയാൽ ഒരു ഇരുന്നൂറ്‌ പേർ. അല്ലെങ്കിൽ വേണ്ടാ, ഒരു അഞ്ഞൂറെന്നങ്ങു പിടി. ഒന്നും വേണ്ടാ, e. malayalee ക്ക് കൃത്യം കണക്ക് കാണുമല്ലോ അവരുടെ റീഡർഷിപ് നോക്കിയാൽ. അപ്പോൾ പിന്നെ ഇവിടെ വലിയൊരു വായനാക്കൂട്ടത്തെ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമല്ലേ ന്റെ ഉണ്ണ്യേ..... കേരളത്തിൽ ഇത്രേം കാണത്തില്ലല്ലോ ഇന്നത്തെ കാലത്ത്. Rejice john✳️
പുസ്തക എഴുത്തുകാരൻ 2026-09-13 01:48:09
ഇതിനുമുമ്പ് ഒരു പുസ്തക പ്രദർശനത്തിനായി പുസ്തകങ്ങൾ അയച്ചുതന്നതാണ്. ഒരു 15 ഡോളറോടും മുടക്കി അയച്ചുതന്നതാണ്. അത് അവിടെ കിട്ടിയോ എന്ന് പോലും അവർ അറിയിച്ചില്ല. അവിടെ പരിപാടിയിൽ വന്നവരോട് ചോദിച്ചു എൻറെ പുസ്തകങ്ങളുടെ വല്ലതും അവിടെ കണ്ടോ എന്ന്. അപ്പോൾ അവർ പറഞ്ഞു അവിടെ അങ്ങനെ ഒരു പ്രദർശനമേ ഉണ്ടായിരുന്നില്ല എന്ന്. ഒരുപക്ഷേ എൻറെ പുസ്തകങ്ങൾ ആരെങ്കിലും അടിച്ചുമാറ്റിയിരിക്കും, അല്ലെങ്കിൽ അത് വല്ല ചവറ്റുകൊട്ടയിലും പോയിരിക്കും. ഇപ്രാവശ്യവും പുസ്തകങ്ങൾ അയച്ചു തരട്ടെ?. ഇപ്രാവശ്യമെങ്കിലും അത് എല്ലാവരും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കും എന്ന് വിചാരിക്കട്ടെ?. ഇടയിൽ കയറി അത് ആരെങ്കിലും അടിച്ചു മാറ്റുകയോ ചെയ്യുകയില്ലെന്ന് വിചാരിക്കുന്നു. അവിടെ പ്രദർശിപ്പിക്കുന്ന പുസ്തകങ്ങളുടെ ഫോട്ടോകൾ, മൊത്തത്തിൽ അടുക്കി വച്ചിരിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ എല്ലാം മാധ്യമങ്ങളിലും ഈ മലയാളിയിലും എല്ലാം കൊടുക്കും എന്ന് വിചാരിക്കുന്നു വിശ്വസിക്കുന്നു. ഞാനൊരു പത്ത് 25 ഡോളർ മുടക്കി ഞാൻ എഴുതിയ കുറെ പുസ്തകങ്ങൾ അയക്കുകയാണ്. പുസ്തകങ്ങൾ exibit ചെയ്യാൻ പറ്റിയില്ല എങ്കിൽ എനിക്ക് പുസ്തകങ്ങൾ തിരിച്ച് അയച്ചു തരണം. കാരണം ഇനിയും മറ്റു പലയിടത്തും പ്രദർശിപ്പിക്കാൻ അയച്ചുകൊടുക്കാൻ ഉള്ളതാണ്. അത് അയക്കാൻ ഞാൻ പോസ്റ്റ് ഓഫീസിൽ പോകുകയാണ് കേട്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക