Image

ഏലിയാമ്മ വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു; പൊതുദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 15 നു ചൊവ്വാഴ്ച

ജീമോന്‍ റാന്നി Published on 12 September, 2026
ഏലിയാമ്മ വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു; പൊതുദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 15 നു ചൊവ്വാഴ്ച

ഹൂസ്റ്റണ്‍: നിരണം കടപ്ര  പാറയില്‍ കുറ്റിക്കാട്ടില്‍ വര്‍ഗീസിന്റെ ഭാര്യ.ഏലിയാമ്മ വര്‍ഗീസ് (78) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷീബ ചെറിയാന്‍, സൂസന്‍ മിഥുന്‍, എലിസബത്ത് വര്‍ഗീസ്. (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: ചെറിയാന്‍ കോരുത് , മിഥുന്‍ രാജു, ബിനോയ് തോമസ്.  (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: അബേല്‍ ചെറിയാന്‍, അബിഗെയ്ല്‍ ചെറിയാന്‍, ഇസബെല്‍ മിഥുന്‍.

സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും സെപ്റ്റംബര്‍ 15 ന് ചൊവ്വാഴ്ച രാവിലെ 9:00 മുതല്‍ 11:30 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കും (5810 Almeda Genoa Rd, Houston, TX 77048).

ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം & സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്

https://www.youtube.com/live/cG5R1Z4rz54

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനു അലക്‌സ് - 832 348 3711
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക