
സ്വകാര്യസന്ദര്‍ശനാര്‍ത്ഥം ചിക്കാഗോയില്‍ എത്തിയ ശ്രീ. രമേശ് ചെന്നിത്തല, ആലുവ എം.എല്‍.എ. ശ്രീ. അന്‍വര്‍ സാദത്ത്, മുന്‍മന്ത്രി ശ്രീ. പന്തളം സുധാകരന്‍, എന്നിവര്‍ക്ക് ചിക്കാഗോ ഒഹെയര്‍ എയര്‍പ്പോര്‍ട്ടില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് പ്രവര്‍ത്തകര്‍ ഊജ്ജ്വല സ്വീകരണം നല്‍കി. വൈകുന്നേരം 6 മണിയോടെ എത്തിച്ചേര്‍ന്ന അദ്ദേഹം സംഘവും ഏതാണ്ട് 30 മിനിറ്റോളം ഐ.ഓ.സി. പ്രവര്‍ത്തകരുമായി സൗഹൃദം പങ്കുവെച്ചു.
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ സതീശന്‍ നായര്‍, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ ആന്റോ കവലക്കല്‍, ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, സന്തോഷ് നായര്‍, ജോസ് മണക്കാട്ട് ജിജി സാം, സജി കുരിയന്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഷാളുകളും, ബൊക്കെയും നല്‍കി സ്വീകരിച്ചു.

സെപ്റ്റംബര്‍ 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30ന് മൊര്‍ട്ടര്‍ ഗ്രോവിലുള്ള സെന്റ്. മേരീസ് ദേവാലയ ആഡിറ്റോറിയത്തില്‍ വച്ച് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും, ഷിക്കാഗോ മലയാളി അസോസിയേഷനും, പൗരാവലിയും ചേര്‍ന്നു ഈ നേതാക്കള്‍ക്ക് എല്ലാം പ്രൊഢഗംഭീര സ്വീകരണം ന്ല്‍കും. ആയതിലേക്ക് എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.