Image

യുഎസും ഇസ്രയേലും യഥാർഥ ഭീകരരെന്നു പെസെഷ്‌കിയാൻ; ഇറാൻ കീഴടങ്ങില്ല (പിപിഎം)

Published on 12 September, 2026
യുഎസും ഇസ്രയേലും യഥാർഥ ഭീകരരെന്നു പെസെഷ്‌കിയാൻ; ഇറാൻ കീഴടങ്ങില്ല (പിപിഎം)

ഇറാൻ ജനത ഒരിക്കലും കീഴടങ്ങില്ലെന്നും ഒരൊറ്റ ആക്രമണത്തിൽ 168 സ്കൂൾ കുട്ടികളെ ഇറാനിൽ കൊലപ്പെടുത്തിയവരാണ് യഥാർഥ ഭീകരർ എന്നും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഡൽഹിയിൽ പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിക്ക് എത്തിയ പ്രസിഡന്റ് ഇന്ത്യൻ മത-സാമൂഹ്യ നേതാക്കളോട് സംസാരിക്കുകയായിരുന്നു. "ഇറാൻ യുഎസിനെയും ഇസ്രയേലിനെയും ഒരേ സമയം ഫലപ്രദമായി ചെറുത്തു നിന്നു," അദ്ദേഹം പറഞ്ഞു. "ആരും ഞങ്ങളെ വിരട്ടാൻ നോക്കേണ്ട. അങ്ങിനെ ഭയക്കുന്നവരല്ല ഞങ്ങൾ. 

"മനുഷ്യാവകാശത്തിന്റെ വക്താക്കളാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷെ അവർ ചെകുത്താന്മാരാണ്. യഥാർഥ ഭീകരർ. ഒരൊറ്റ ആക്രമണത്തിൽ 168 സ്കൂൾ കുട്ടികളെയാണ് അവർ കൊന്നത്. എന്നിട്ടു ഞങ്ങളെ ഭീകരർ എന്നു വിളിക്കുന്നു. മനുഷ്യരെയും ബോംബ് ശാസ്ത്രജ്ഞരെയും കൊല്ലുകയും ആശുപത്രികളും സ്കൂളുകളും ആക്രമിക്കയും ചെയ്യുന്ന നിങ്ങൾ പിന്നെ ആരാണ്?

"നിങ്ങൾക്കു ആണത്തമുണ്ടെങ്കിൽ സൈനികരോട് യുദ്ധം ചെയ്യുക. എന്തിനാണ് അടിസ്ഥാന സൗകര്യങ്ങൾ തകർത്തു മനുഷ്യരുടെ ജീവിതം തകർക്കുന്നത്? ഇറാൻ  ജനത ഒരിക്കലും കീഴടങ്ങില്ല. ഞങ്ങൾ മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങൾ ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു."

People of Iran will not surrender: Pezeshkian

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-12 18:37:01
💥🔥മുകളിലത്തെ അവസാനത്തെ വരി ഒന്നു കൂടി വായിച്ചേ.... 🤣🤣🤣🤣... ഇത് അനിസ്ലാമീകം ആണല്ലോ... പരമ കാരുണീകനായ അല്ലാഹു പൊറുക്കുമോ??? അവസാനത്തെ രണ്ടു വരികൾ ഒന്നു കൂടി മനസ്സിരുത്തി ഒന്നു വായിച്ചേ..... 🤣🤣🤣🤣 പരി ശുദ്ധ ഖുർ ആനിൽ പക്ഷേ അങ്ങനെയല്ലല്ലോ എഴുതിയിരിക്കുന്നത്...... {{അൽ അൻസാബ് സൂറ 33: ആയത്ത്‌ 33.}} ശ്രീമാൻ. പെസെഷ്കിയാൻ പറഞ്ഞത് 'ശിർക്ക് ' ആകുന്നു. ഇന്ത്യയിൽ വച്ച് പറഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. സ്വന്തം രാജ്യത്ത് തിരികെ ചെന്ന് ഇങ്ങനെ ഒന്നു പറയാമോ???? അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലോ, സിറിയയിലോ, ഓമനിലോ യെമെനിലോ, എന്തിനു പാകിസ്ഥാനിൽ ചെന്ന് ഒന്ന് പറയാമോ???? പണി വരുന്ന വഴി അറിയില്ല. 🤮 ✳️rejice ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക