Image

സാജൻ മൂഴിക്കാട്ട് (47) മെരിലാന്റിൽ അന്തരിച്ചു

വിൻസന്റ് ഇമ്മാനുവൽ Published on 12 September, 2026
സാജൻ മൂഴിക്കാട്ട് (47)  മെരിലാന്റിൽ അന്തരിച്ചു

ഫിലഡൽഫിയാ/മെരിലാൻഡ്:  സാജൻ മൂഴിക്കാട്ട് (47)  മെരിലാന്റിലെ മൺറോവിയയിൽ അന്തരിച്ചു. ജിമ്മിൽ എക്സർസൈസിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഫിലാഡൽഫിയയിലെ ആദ്യകാല മലയാളിയും  കായിക രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം മുട്ടുചിറ സ്വദേശി സേവ്യർ മൂഴിക്കാട്ടിന്റെയും മേഴ്സിയുടെയും ഏക പുത്രനാണ്. ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഞ്ചിനിയറിംഗ് പാസായ ശേഷം ലോക്ക് ഹീഡ് മാർട്ടിനിൽ  ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അറ്റോർണിയായ ഭാര്യ പൂജയും ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥയാണ്.

മൂന്ന് കൊച്ചുകുട്ടികളാണുള്ളത്. മില്ലി, ലൈല, സെറിൻ .

കൂടുതൽ വിവരങ്ങൾ പിന്നീട് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക