
സാന്റാ ക്ലാര: മലയാളി സമൂഹത്തെ ആകമാനം ഞെട്ടിച്ച മലയാളി വനിതകളുടെ ഇരട്ടക്കൊലപാതകം സംബന്ധിച്ച് അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തി ഫസ്റ്റ് അമെന്‍ഡഡ് ഫെലണി കംപ്ലെയ്ന്റ് ആണ് സമര്‍പ്പിച്ചത്. 2026 സെപ്റ്റംബര്‍ 10-ന് സാന്റാ ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതിയിലെ ഹാള്‍ ഓഫ് ജസ്റ്റിസില്‍ സമര്‍പ്പിച്ച കോടതി രേഖയിലാണ് അനില ബേബിക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോടതി രേഖ പ്രകാരം 2026 ഓഗസ്റ്റ് 28-ന് സാന്റാ ക്ലാര കൗണ്ടിയില്‍ അനില ബേബി രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. അഞ്ജന ഹരിയാണ് ഒന്നാം കേസിലെ ഇരയും ആന്‍ മേരി മാത്യു രണ്ടാം കേസിലെ ഇരയുമാണ്. ഇരുവരെയും അനില ബേബി നിയമവിരുദ്ധമായും മുന്‍കൂട്ടിയുള്ള ദുരുദ്ദേശത്തോടെയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
ഒന്നാം കൗണ്ടില്‍ അഞ്ജന ഹരിയുടെ കൊലപാതകവും രണ്ടാം കൗണ്ടില്‍ ആന്‍ മേരി മാത്യുവിന്റെ കൊലപാതകവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരു കേസുകളും കാലിഫോര്‍ണിയ പെനല്‍ കോഡ് സെക്ഷന്‍ 187(എ) പ്രകാരമുള്ള കൊലക്കുറ്റങ്ങളാണ്. കുറ്റകൃത്യത്തിനായി അനില ബേബി കത്തി ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ പ്രത്യേകം ആരോപിച്ചിട്ടുണ്ട്. പെനല്‍ കോഡ് സെക്ഷന്‍ 12022(ബി)(1) പ്രകാരമുള്ള ആയുധ ഉപയോഗ ആരോപണമാണിത്. ഇതിന് ഒരു വര്‍ഷത്തെ അധിക ശിക്ഷാ പ്രത്യാഘാതം ഉണ്ടായേക്കാമെന്ന് കേസ് സമ്മറി രേഖ വ്യക്തമാക്കുന്നു. കൂടാതെ, കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അനിലയ്ക്ക് പ്രൊബേഷന്‍ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊലപാതകങ്ങള്‍ നടത്തുന്നതിനിടെ അനില ബേബിക്ക് പരിക്കേറ്റുവെന്നും ക്രൂരവും നിര്‍ദയവുമായ നടപടികളും ഉണ്ടായതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. California Rules of Court Section 4.421(a)(1) പ്രകാരമാണ് ഈ ഗുരുതര സാഹചര്യങ്ങള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതോടൊപ്പം, കുറ്റകൃത്യങ്ങള്‍ നടന്ന സമയത്ത് പ്രതി ആയുധം കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നുവെന്നും Section 4.421(a)(2) പ്രകാരം ആരോപണമുണ്ട്.
ആന്‍ മേരി മാത്യുവിനെതിരായ കൗണ്ട് 2-ന്റെ ഭാഗമായി, കുറ്റകൃത്യം നടന്ന രീതി മുന്‍കൂട്ടിയുള്ള ആസൂത്രണം, സങ്കീര്‍ണ്ണമായ തയ്യാറെടുപ്പ്, പ്രൊഫഷണല്‍ രീതിയിലുള്ള നിര്‍വഹണം എന്നിവ സൂചിപ്പിക്കുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടുണ്ട്.California Rules of Court Section 4.421(a)(8 ആണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത് രക്തം, ഡി.എന്‍.എ, മറ്റ് ഭൗതിക തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നാണ് നേരത്തെ പുറത്തുവന്ന അന്വേഷണ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആന്‍ മേരി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ അനിലയുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയതും അന്വേഷണത്തില്‍ പ്രധാന തെളിവായി മാറിയിരുന്നു.
വീട്ടില്‍ ആന്‍ മേരി മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ കഴുത്തുഞെരിച്ചത്തിന്റെയും തലയിലും മുഖത്തുമേറ്റ പരിക്കുകളുടെയും മുറിവുകളുടെയും അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം, മില്‍പിറ്റസില്‍ അഞ്ജന ഹരി വാഹനമിടിച്ച് മരിച്ച സംഭവത്തിലാണ് അനില ബേബിയെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന ഫെലണി കുറ്റങ്ങളില്‍ പ്രതി കുറ്റക്കാരിയെന്ന് വിധിക്കപ്പെടുകയോ കുറ്റം സമ്മതിക്കുകയോ no contest plea നല്‍കുകയോ ചെയ്താല്‍, കാലിഫോര്‍ണിയ നിയമപ്രകാരം ഡി.എന്‍.എയും ഫോറന്‍സിക് തിരിച്ചറിയലുമായി ബന്ധപ്പെട്ട സാമ്പിളുകളും വിരലടയാളങ്ങളും നല്‍കേണ്ടതുണ്ട്.
അനില ബേബിക്കെതിരായ കേസില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തോടൊപ്പം അല്വേഷണ ഏജന്‍സികളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളും രേഖകളും ചേര്‍ത്തിട്ടുണ്ടെന്നും കോടതി രേഖ വ്യക്തമാക്കുന്നു. ഇവ പ്രതിക്കെതിരെ പ്രീട്രയല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ ുൃീയമയഹല രമൗലെ സ്ഥാപിക്കുന്നുവെന്നാണ് പരാതിക്കാരനായ പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്.