Image

കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം 12 ശനിയാഴ്ച്ച ; സിനിമാനടി ഗീതയും ഛായാഗ്രാഹകന്‍ ജിത്തു ദാമോദറും മുഖ്യാതിഥികള്‍.

മാത്യുക്കുട്ടി ഈശോ Published on 11 September, 2026
കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം 12 ശനിയാഴ്ച്ച ; സിനിമാനടി ഗീതയും ഛായാഗ്രാഹകന്‍ ജിത്തു ദാമോദറും മുഖ്യാതിഥികള്‍.

ന്യൂയോര്‍ക്ക്:  അഞ്ചര പതിറ്റാണ്ടായി ന്യൂയോര്‍ക്ക് മലയാളീ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് 2026-ലെ ഓണാഘോഷ പരിപാടികള്‍ 12-ന്  ശനിയാഴ്ച്ച  രാവിലെ 11 മണി മുതല്‍ ഫ്‌ലോറല്‍ പാര്‍ക്കില്‍ നടത്തുന്നു. ഫ്‌ലോറല്‍ പാര്‍ക്കില്‍ 261 സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമായ PS 115-ല്‍   (PS -115,  80-51  261 Street, Floral Park, NY 11004) വര്‍ണ്ണാഭമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്.  രാവിലെ 11 മണിക്ക് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തോടെ ആഘോഷച്ചടങ്ങുകള്‍ ആരംഭിക്കും.  മലയാളം-തമിഴ്-കന്നഡ സിനിമകളില്‍ 90-കളില്‍ അഭിനയിച്ചിരുന്ന പ്രശസ്ത  നടി ഗീതയും,  പ്രശസ്ത സിനിമാ ഛായാഗ്രാഹകനായ ജിത്തു ദാമോദറും മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും.

'ചെണ്ടമേളവും, തിരുവാതിരയും, ഡാന്‍സും പാട്ടുകളുമൊക്കെയായി ഈ വര്‍ഷത്തെ ഓണം  ഏറ്റവും ആകര്‍ഷകമാക്കുവാന്‍ എല്ലാ ക്രമീകരണവും കേരളാ സമാജം ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പ്രശസ്ത സിനിമാനടി ഗീതയും, ഛായാഗ്രാഹകന്‍ ജിത്തു ദാമോദറും പങ്കെടുക്കുന്നു എന്നത് സന്തോഷം നല്‍കുന്ന സംഗതിയാണ്.  വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും പങ്കെടുക്കുന്നവര്‍ക്കായി ഞങ്ങള്‍ കരുതി വയ്ക്കുകയാണ്.  ഈ ആഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നു'.  സമാജം പ്രസിഡന്റ് ഹേമചന്ദ്രന്‍ ന്യൂഹൈഡ് പാര്‍ക്കില്‍  പ്രസ്താവിച്ചു.

പ്രസിഡന്റിനൊപ്പം  സെക്രട്ടറി മാത്യുക്കുട്ടി ഈശോയും, ട്രഷറര്‍ വിനോദ് കെആര്‍ക്കെയും  വൈസ് പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസും, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ, ജോയിന്റ് ട്രഷറര്‍  മാമ്മന്‍ എബ്രഹാം എന്നിവരും ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.  അതോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വര്‍ഗ്ഗീസ്  പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുക്കുട്ടന്‍, സജി തോമസ്, പ്രകാശ് തോമസ്, ജോര്‍ജ് തോമസ്, സുനില്‍ ചാക്കോ,  ട്രസ്റ്റീബോര്‍ഡ്  ചെയര്‍മാന്‍ വര്‍ഗ്ഗീസ് കെ. ജോസഫ്, ബോര്‍ഡ് അംഗങ്ങളായ പോള്‍ പി. ജോസ്, ഫിലിപ്പോസ് കെ ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റര്‍മാരായ തോമസ് സഖറിയാ, ദീപു പോള്‍ തുടങ്ങിയവരും എല്ലാ ക്രമീകരണങ്ങളുടെയും പിന്നില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.  എല്ലാ മലയാളീ സുഹൃത്തുക്കളേയും ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ സംഘാടകര്‍ ക്ഷണിക്കുന്നു.  പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക