Image

ചിക്കാഗോ സെന്റ് മേരീസിൽ എട്ടു നോമ്പ് തിരുനാൾ ആഘോഷിച്ചു

റോയി ചേലമലയിൽ Published on 10 September, 2026
ചിക്കാഗോ സെന്റ് മേരീസിൽ എട്ടു നോമ്പ് തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ടു നോയമ്പ് തിരുനാളായി ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്‌റ്റംബർ 1- മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ദിവസവും കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു. സെപ്റ്റംബർ 8 നു വൈകുന്നേരം ഏഴു മണിക്ക് നടന്ന തിരുനാൾ കുർബാനക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി. വി. കുർബാനക്ക് മുമ്പായി കൊന്ത നമസ്കാരവും ലദീഞ്ഞും ഉണ്ടായിരുന്നു.

വിശുദ്ധ കുർബാനക്ക് ശേഷം മേരി നാമധാരികളുടെ ഫീസ്റ്റ് ആഘോഷിച്ചു. എല്ലാ മേരി നാമധാരികൾക്കും വൈദികർ പുഷ്പങ്ങൾ സമ്മാനിച്ചു. തുടർന്ന് അന്നേ ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന പാരീഷ് സെക്രട്ടറി കൂടെയായ സി. ശാലോം SVM, മറ്റു മേരി നാമധാരികൾക്ക് ഒപ്പം കേക്ക് മുറിച്ച സന്തോഷം പങ്കിട്ടു. തുടർന്ന് തിരുനാളിന്റെ ഭാഗമായി ഏവർക്കും പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശേരി, സിസ്റേഴ്സും, ഗായക സംഘവും, അൾത്താരശുശ്രൂഷികളും മറ്റു വോളന്റീയേർസും നേതൃത്വം നൽകി.
 

ചിക്കാഗോ സെന്റ് മേരീസിൽ എട്ടു നോമ്പ് തിരുനാൾ ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസിൽ എട്ടു നോമ്പ് തിരുനാൾ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക