Image

അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസണ്‍ ഹെറാള്‍ഡ് ഫിഗരേദോയെ ആദരിച്ചു

Published on 10 September, 2026
അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസണ്‍ ഹെറാള്‍ഡ് ഫിഗരേദോയെ ആദരിച്ചു

ഷിക്കാഗോ: കഴിഞ്ഞ 48 വർഷമായി ഷിക്കാഗോ മലയാളി സമൂഹത്തിന് നൽകിവരുന്ന സ്‌തുത്യർഹമായ സേവനങ്ങളെ മുൻനിർത്തി മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ വേദി യിൽ ഹെറാൾഡ് ഫിഗരെദൊയെ പൊന്നാടയണിയിച്ച് ആദരിച്ചു. 

കേരള ലാറ്റിൻ കാത്തലിക് ഓഫ് ഷിക്കാഗോ, അമേ രിക്കൻ കൊച്ചിൻ ക്ലബ് ഷിക്കാഗോ, കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേ ജ് അലുംമ്നി അസോസിയേഷൻ നോ ർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ എന്നീ മൂന്ന് സംഘടനകളുടെ പ്രസി ഡൻ്റായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. 

കൂടാതെ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ മുൻ പ്രസിഡന്റും ഫൗണ്ടിംഗ് മെംബ റുമാണ്. ഇതിനുപുറമെ കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ വൈസ് പ്രസിഡൻ്റ്, കേരള കൾച്ചറൽ സെന്റർ ഷിക്കാഗോ ഡയറക്ടർ, കെയർ ആൻ ഡ് ഷെയർ ഇൻ്റർനാഷണൽ, ഓവർസീ സ് കോൺഗ്രസ് ഷിക്കാഗോ തുടങ്ങിയ സംഘടനകളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്

തനിക്ക് നൽകിയ ആദ രവിന് മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ചെയർമാൻ, പ്രസിഡൻ്റ്, സെക്രട്ടറി, മറ്റ് ബോർഡ് അംഗങ്ങൾ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 1978 മുതൽ ഷിക്കാഗോയിലെ മലയാളി സമൂഹത്തിൽ സജീവമായ അദ്ദേഹം,  നാട്ടിൽനിന്നെത്തുന്ന കുടുംബങ്ങളേയും
മുതിർന്നവരേയും സഭാദ്ധ്യക്ഷൻമാരേയും അവരുടെ ദൗത്യങ്ങൾ നിർവ്വഹിക്കുന്നതിനുവേണ്ട സഹായ
ഹകരണങ്ങൾ നൽകുന്നതിൽ  മുൻപന്തിയിലുണ്ട്.

 ഭാര്യ മാർഗരറ്റ്, മകൾ മെൽഫ, മരുമകൻ ബിക്കി, കൊ ച്ചുമകൻ ജോണി(Jahny) എന്നിവരാ ണ് ഹെരാൾഡിൻ്റെ ചെറിയ സന്തുഷ്ട കുടുംബം. 1978ൽ ഷിക്കാഗോയിൽ എത്തിയ അദ്ദേഹം ഡാരിയൻ (Darien) സബർബിൽ താമസിക്കുന്നു. എല്ലാ നന്മകൾക്കും ഹെറാൾഡ് ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഷിക്കാഗോലാന്റ്റി ലെ എല്ലാവരുടേയും പ്രത്യേകിച്ച് മല യാളികളുടെ അങ്കിൾ ആയി ഉത്സാഹപു ർവ്വം സാമൂഹിക സേവനം ചെയ്തുവ രുന്നു.

 

അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസണ്‍ ഹെറാള്‍ഡ് ഫിഗരേദോയെ ആദരിച്ചു
അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസണ്‍ ഹെറാള്‍ഡ് ഫിഗരേദോയെ ആദരിച്ചു
അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസണ്‍ ഹെറാള്‍ഡ് ഫിഗരേദോയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക