Image

റോക്ക് ലാന്‍ഡില്‍ ഹഡ്മയുടെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 10 September, 2026
റോക്ക് ലാന്‍ഡില്‍ ഹഡ്മയുടെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഹഡ്‌സന്‍വാലി മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 12-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വെസ്റ്റ് നയാക്കിലുള്ള പ്രസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

25 വിഭവങ്ങളോടുകൂടിയ ഇലയില്‍ വിളമ്പുന്ന ഓണസദ്യയും, വിവിധ കലാപരിപാടികളും ഓണത്തിന് മാറ്റുകൂട്ടും. ഈവര്‍ഷം എല്ലാവര്‍ക്കും പാടി തിമിര്‍ക്കാന്‍ 'ജനകീയ ഗാനമേള'യും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പാടാനറിയാവുന്ന ഏവര്‍ക്കും നാലുവരിയെങ്കിലും പാടാന്‍ അവസരമുണ്ടായിരിക്കും.

പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു സ്‌കറിയ (പ്രസിഡന്റ്) 201 925 9990, ഷാജു സാമുവേല്‍ (സെക്രട്ടറി) 845 269 1543.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക