
ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതി വന്‍ വിജയമായി.

ന്യൂമില്‍ഫോഡ് എല്‍ക് ലോഡ്ജ് ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകള്‍ സംഘടനാ മികവും, ജനപങ്കാളിത്വവും കൊണ്ട് ശ്രദ്ധേയമായി.

ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഉള്‍ക്കൊണ്ടു കൊണ്ടാണ് കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി കലാവിരുന്നുകള്‍ ഒരുക്കിയത്.
.

സെക്രട്ടറി സോജന്‍ ജോസെഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തില്‍ അമേരിക്കന്‍ ദേശീയഗാനം ലിയാന വര്‍ഗീസും, ഇന്ത്യന്‍ ദേശീയഗാനം മിസിസ് പ്രിജീഷ് മാത്യു ആന്‍ഡ് ഗ്രൂപ്പും ആലപിച്ചു.
ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഭദ്രദീപം കൊളുത്തി ചടങ്ങിന് ഔദ്യോഗികമായി തുടക്കം കുറിച്ചു ഓണാഘോഷ സന്ദേശം നല്‍കി.

റവ. ഫാ പ്രിജീഷ് മാത്യു ഗസ്റ്റ് ആയി പരിപാടിയില്‍ സംബന്ധിച്ചു ഓണാഘോഷത്തെ കുറിച്ചു സംസാരിച്ചു.
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് നൈനാന്‍ ജേക്കബ് പ്രസിഡന്‍ഷ്യല്‍ അഡ്രസ് നല്‍കി.

ഓണാഘോഷ ചടങ്ങുകളില്‍ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാന്‍ഡ് NRI നയിച്ച മ്യൂസിക്കല്‍ ഷോ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍.
.

സിജി ആനന്ദ്, ജിനു, അശ്വതി, സംജിത്, അന്‍സാര്‍, അബി, ഹരീഷ് എന്നീ അനുഗ്രഹീത കലാകാരന്മാരാണ് ബാന്‍ഡ് NRI യുടെ കലാവിരുന്നൊരുക്കിയത്.
സിനോ ജോര്‍ജ്, ലിയാന വര്‍ഗീസ് എന്നിവര്‍ നയിച്ച ഡാന്‍സ്, അലീഷ ലോഷന്‍ ആലപിച്ച ഗാനം ചടങ്ങിന് മാറ്റു കൂട്ടി.
മുന്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ബാബു ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍, പുതിയ ഫൊക്കാന ട്രഷറര്‍ ആന്റോ ആന്റണി എന്നിവര്‍ പരിപാടിയില്‍ നിറസാന്നിധ്യമായിരുന്നു.

BOT ചെയര്‍മാന്‍ കോശി കുരുവിള ചടങ്ങില്‍ സ്‌പോണ്‍സേഴ്സിനെ ആദരിച്ചു
Global Collision and Body Works, First Care Providers, Sterling Sea Food, Public Trust Realty Group, Suma Travels, Axon Financial Group, VNJ Financial Services, Z - Star, Bergen Pediatric Center, Ruby Group Accounting and Tax, Volk Leber Funeral Home, Star Auto Repar എന്നിവരായിരുന്നു പ്രധാന സ്‌പോണ്‍സേര്‍സ്
ഓണാഘോഷ പരിപാടിയില്‍ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി ട്രഷറര്‍ തോമസ് മാത്യു വോട്ട് ഓഫ് താങ്ക്‌സ് നല്‍കി സംസാരിച്ചു