Image

ടോറൊന്റോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാൾ സെപ്റ്റംബർ 12, 13 തിയതികളിൽ

ജോൺ കുരുവിള അരയത്ത് Published on 09 September, 2026
ടോറൊന്റോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാൾ സെപ്റ്റംബർ 12, 13 തിയതികളിൽ

ടോറോന്റോ: കാനഡയിലെ ക്നാനായ കത്തോലിക്കാ സഭാ സംവിധാനങ്ങൾക്ക് ആരംഭം കുറിച്ച സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ സ്വർഗ്ഗീയ മാധ്യസ്ഥയായ പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാൾ സെപ്റ്റംബർ 12,13 (ശനി, ഞായർ) ദിവസങ്ങളിൽ മിസ്സിസ്സാഗയിലെ സെന്റ് ജോസഫ് സ്കൂളിൽ വച്ചു നടത്തപെടുന്നു.
സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 5.30 ന് ഇടവക വികാരി റവ. ഫാ മാത്യു മേലെടത്ത് കൊടിയേറ്റം നടത്തികൊണ്ട് തിരുനാൾ കർമ്മങ്ങൾക്ക് ആരംഭം കുറിക്കുന്നു. തുടർന്ന് മുത്തിയമ്മയുടെ രൂപം എഴുന്നൊള്ളിച്ചു വയ്ക്കുന്നു. ഇടവകയിലെ കുട്ടികളുടെ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണ കുർബാന, റവ. ഫാ ബോബൻ വട്ടംമ്പുറത്ത് ( വികാരി, St. Antony Knanaya Catholic Church San Antonio USA) മുഖ്യകർമ്മികത്തിൽ നടത്തപെടുന്നു. ലണ്ടൻ സെക്രെഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ സജി ചാഴിശ്ശേരി കുർബാന മദ്ധ്യേ സന്ദേശം നൽകുന്നതാണ്. കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യയും തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 10.00 മണിക്ക് OSH സഭാ സമൂഹത്തിന്റെ വികാരി ജനറാളും, കോട്ടയം സെക്രെഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവക വികാരിയുമായ റവ. ഫാ ജോസ് ചിറയിൽപുത്തൻപുരയുടെ മുഖ്യ കർമ്മികത്വത്തിൽ തിരുനാൾ കുർബാനയും, റവ. ഫാ ബോബൻ വട്ടംമ്പുറത്ത് തിരുനാൾ സന്ദേശവും നൽകുന്നു. തുടർന്നു വീശുദ്ധരുടെ രൂപങ്ങൾ വഹിച്ചു കൊണ്ട് മുത്തുകുടകളുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി തിരുനാൾ പ്രദിക്ഷണം നടത്തപെടുന്നതാണ്. വിശുദ്ധ കുർബാനയുടെ ആശീർവാദവും തുടർന്നുള്ള സ്നേഹവിരുന്നോട് കൂടി തിരുകർമ്മങ്ങൾ സമാപിക്കുന്നു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത് ജോഷി ജോബ് & പ്രീത ജോഷി പാലത്തടത്തിൽ കുടുംബംമാണ്. ഇടവക വികാരി റവ. ഫാ മാത്യു മേലെടത്ത്, കൈക്കാരന്മാരായ ശ്രീ ജോൺ അരയത്ത് & ശ്രീ അനീഷ് തെക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെട്ട വിവിധ കമ്മറ്റികൾ തിരുനാളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക