Image

ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

അജയ് തുണ്ടത്തില്‍ Published on 08 September, 2026
ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

മാലേരിക്ക പള്ളിയിലെ പെരുന്നാള്‍ കൊടിയിറങ്ങുന്ന നാള്‍, തടാകം കവര്‍ന്നത് ഒരു വഞ്ചിയെ മാത്രമല്ല, ഒരു മനുഷ്യന്റെ ഭൂതകാലത്തെക്കൂടിയാണ്.

മീന്‍പിടുത്തക്കാര്‍ കരയ്‌ക്കെത്തിക്കുമ്പോള്‍ അയാളുടെ കൈകളും ഓര്‍മ്മകളും ഒരുപോലെ ശൂന്യമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, ജീവിക്കുന്നവരുടെ ചോദ്യങ്ങളില്ലാത്ത സെമിത്തേരിയില്‍ കല്ലറകള്‍ വെട്ടി, ശവക്കല്ലറകള്‍ക്ക് കാവലാളായി അയാള്‍ അന്തിയുറങ്ങി.
ദൈവഭവനത്തില്‍ ഒരു മോഷണം നടക്കുന്നതോടെ, ജീവനുള്ളവരില്‍ നിന്നോടിയ അയാള്‍ മരിച്ചവരുടെ നിശ്ശബ്ദതയില്‍ അഭയം തേടുന്നു.

ആത്മാക്കള്‍ അയാള്‍ക്കൊരു പേരിട്ടു: 'പീലി'.
പീലിയുടെ ജീവിതത്തില്‍ കുറിക്കപ്പെട്ട ഏടുകളിലൂടെ കടന്നുപോകുന്ന ചിത്രം 'കല്ലറ ലിഖിതങ്ങള്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

കേന്ദ്ര കഥാപാത്രത്തെ സനില്‍ പേക്കല്‍ അവതരിപ്പിക്കുമ്പോള്‍, മറ്റു കഥാപാത്രങ്ങളെ ജോണ്‍സണ്‍ സ്റ്റീഫന്‍, അമ്പിളി, വാക്കനാട് സുരേഷ്, ഗ്‌ളോറി, സിന്ധു ജോസ്, വിജു സി പരവൂര്‍, സെബാസ്റ്റിയന്‍, ജോസ് ആന്റണി, നെപ്പോളിയന്‍, ജോസ് വാവച്ചന്‍, സുകുമാരന്‍ വേങ്ങോട്ടു, ക്ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോണ്‍സണ്‍, ശുക്രന്‍, ജെറോം, ഷിജി, മോസസ്സ് എന്നിവരും അവതരിപ്പിക്കുന്നു.

ബാനര്‍ - തക്ഷില ക്രിയേഷന്‍സ്, രചന, സംവിധാനം - ജോസാന്റണി കുരീപ്പുഴ, നിര്‍മ്മാണം - സനില്‍കുമാര്‍ എസ്, ഛായാഗ്രഹണം - രാമചന്ദ്രന്‍, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാന്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാല്‍, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാര്‍, സ്‌പോട്ട് എഡിറ്റര്‍- സുനില്‍ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാര്‍, ലൊക്കേഷന്‍ കോര്‍ഡിനേറ്റര്‍ - ജോസ് ആലപ്പാടന്‍, സ്റ്റില്‍സ് - ജോസ് ഡീ ജെ, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.
 
ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ഓര്‍മ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം കല്ലറ ലിഖിതങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
Join WhatsApp News
ajayan 2026-09-09 02:05:43
Simply Superb!
എ. കെ. നൗഷാദ് 2026-09-09 04:28:26
കാഴ്ചക്കായി കാത്തിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക