Image

പ്രിയേ, നിനക്ക് വേണ്ടി (വിവർത്തനം: മാടശ്ശേരി നീലകണ്ഠൻ)

Published on 08 September, 2026
പ്രിയേ, നിനക്ക് വേണ്ടി (വിവർത്തനം: മാടശ്ശേരി നീലകണ്ഠൻ)

(ഫ്രഞ്ച്  കവി: ഷാക്ക് പ്രിവേറിന്റെ 'Pour toi, mon amour'  എന്ന കവിത)

 

ഞാൻ  ഒരു പക്ഷിച്ചന്തയിൽപ്പോയി,
കുറെ പക്ഷികളെ  വാങ്ങി, 
പ്രിയേ, നിനക്കു വേണ്ടി.

പിന്നെ ഞാൻ ഒരു പൂച്ചന്തയിൽപ്പോയി,
കുറെ പൂക്കൾ  വാങ്ങി,
പ്രിയേ, നിനക്കു വേണ്ടി.

പിന്നെ ഞാൻ  ഒരു  ആക്രി ഇരുമ്പ് ചന്തയിൽപ്പോയി.
കുറെ ചങ്ങലകൾ വാങ്ങി,
ഭാരിച്ച  ചങ്ങലകൾ,
പ്രിയേ, നിനക്കു വേണ്ടി.

പിന്നീട്  ഞാൻ ഒരു അടിമച്ചന്തയിൽപ്പോയി,
നിന്നെ അന്വേഷിച്ചു.
പക്ഷെ, പ്രിയേ,  നിന്നെ  അവിടെ  കണ്ടില്ല!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക