
പൊരിവെയിലെത്തുനിർത്തി ചിരിപടർത്തി ഒരു വെയിൽ കാറ്റുപോലെ നീ പോയി
ചിന്തയിൽ ചിന്തോളങ്ങൾ ചിതറി തെറിക്കുമ്പോൾ നീലോല്പലം പോലെ മന്ദഹാസങ്ങൾ
നിര നിരയായി കെട്ടി നിർത്തിയ നീലജലാശയത്തിന്റെ നീർത്തടങ്ങളിൽ മേഘ ശകലങ്ങൾ വീണുറങ്ങി
സുസ്മിതം വിരിയുന്ന കപോലങ്ങളിൽ സമ്മോഹനം തഴുകി പോകുന്നു കുളിർ തെന്നൽ
വീണുപോയ കരിയിലകൾ തൻ കലപില ശബ്ദം കേട്ട് മന്ദസ്മിതം തൂകുന്നു തളിരിലകൾ
ചിരി മഴയായി പെയ്യാൻ കൊതിക്കുന്ന മഴകളെല്ലാം കണ്ണീർ മഴയായി വീണു ചിതറി
സ്നേഹതിരമാലകൾ തീർത്തു നീ ചൊരിഞ്ഞ സൗഹൃദങ്ങളെ നെഞ്ചിൽ താലോലിച്ചു ഇന്നും വിറങ്ങലിച്ചു നിൽക്കുന്നു ഞാനീ ധരണിയിൽ.