
ഡൈന്‍ ഡേവിസ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ കോമഡി-ഡ്രാമ വെബ് സീരീസ് ;'പ്രിന്‍സ് ഓഫ് മോളിവുഡ്'; (Prince of Mollywood) സെപ്റ്റംബര്‍ 11 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. പിക്‌സല്‍ പ്ലേഗ്രൗണ്ട് (Pixel Playground) നിര്‍മ്മിക്കുന്ന ഈ സീരീസിന്റെ രചനയും സംവിധാനവും ഷാനി ഖാദറാണ്.
കുടുംബ ബിസിനസ് ഉപേക്ഷിച്ച്, വാപ്പാനെ വെല്ലുവിളിച്ച് സിനിമയില്‍ അഭിനയിച്ച് നല്ല നടനുള്ള നാഷണല്‍ അവാര്‍ഡ് വാങ്ങുക എന്ന വലിയ സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിക്കുന്ന ഫിറോസ് എന്ന ചെറുപ്പക്കാരന്റെ രസകരമായ ജീവിതാനുഭവങ്ങളാണ് ഈ സീരീസിന്റെ പ്രമേയം.
ഡൈന്‍ ഡേവിസിനൊപ്പം നിര്‍മല്‍ പാലാഴി, അശ്വിന്‍ വിജയന്‍, വിഷ്ണു, സിനോജ് അങ്കമാലി, ഫുക്രു, സോഹന്‍ സീനുലാല്‍, ഹരിഷ്മ, വിദ്യ വിജയകുമാര്‍, റസിയ,തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന മികച്ച കോമഡി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഈ സീരീസ് സെപ്റ്റംബര്‍ 11 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മറക്കാതെ കാണുക.
Watch the Trailer - https://www.youtube.com/watch?v=iKNslzaNUi0