Image

'വിസ്മയ മോഹന്‍ലാലിന്റെ തുടക്കം'' - സെപ്റ്റംബര്‍ 18 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 07 September, 2026
'വിസ്മയ മോഹന്‍ലാലിന്റെ തുടക്കം'' - സെപ്റ്റംബര്‍ 18 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

ഏറ്റവും പുതിയ ചിത്രമായ "വിസ്മയ മോഹന്‍ലാലിന്റെ തുടക്കം " സെപ്റ്റംബര്‍ 18 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂഡ് ആന്റണി ജോസഫ്, അഖില്‍ കൃഷ്ണ, ലൈനിഷ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മനോഹരമായൊരു മലയോര ഗ്രാമത്തില്‍ അച്ഛനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന മീനുവിന്റെ കഥയാണ് ചിത്രം പറയുന്നത്. അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു വലിയ പ്രതിസന്ധിയെ മീനു ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി നേരിടുന്നതും, അതിനായുള്ള അവളുടെ അതിജീവന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 

വിസ്മയ മോഹന്‍ലാലിനെ കൂടാതെ ആശിഷ് ജോ ആന്റണി, സായ് കുമാര്‍, ചിപ്പി രഞ്ജിത്ത്, കെ. ബി. ഗണേഷ് കുമാര്‍, മനോജ് കെ. ജയന്‍, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, കോട്ടയം രമേശ്, മിയ ജോര്‍ജ്, ദിനേശ് പ്രഭാകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി സെപ്റ്റംബര്‍ 18 മുതല്‍ ''വിസ്മയ മോഹന്‍ലാലിന്റെ തുടക്കം'' ജിയോഹോട്ട്സ്റ്റാറില്‍ കാണാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക