
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന ആലപ്പുഴ പൂന്തോപ്പു വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി (96) അന്തരിച്ചു. 1960-ല്‍ ഉദയാ നിര്‍മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടിയാണ് കൃഷ്ണന്‍കുട്ടി ആദ്യമായി കാമറ ചലിപ്പിച്ചത്.
ഹരിഹരന്‍ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ എഴുപതില്‍പരം സിനിമകളുടെ ഛായാഗ്രാഹകനായി. തിക്കുറിശി സുകുമാരന്‍ നായര്‍, എം.എം. നേശന്‍, പി.ജെ.ആന്റണി, ശശികുമാര്‍, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണന്‍ എന്നീ സംവിധായകരുടെ സിനിമകള്‍ക്കു വേണ്ടി കാമറ ചെയ്തു.
1985-ല്‍ ജോര്‍ജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. ഭാര്യ: ലളിതമ്മ, മക്കള്‍ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ. സംസ്‌കാരം ഉച്ച കഴിഞ്ഞ് രണ്ടുമണിക്കു വീട്ടുവളപ്പില്‍.