
അഭിഭാഷകനും സാഹിത്യകാരനും ലോകസഞ്ചാരിയുമായ മുരളി ജെ. നായരുടെ ഏഴാമത്തെ പുസ്തകം, “പ്രണയത്തിന്റെ ഉല്പത്തി പുസ്തകം” ഓൺലൈൻ ആയി പ്രകാശനം ചെയ്യപ്പെട്ടു. സാഹിത്യ/സിനിമാ രംഗങ്ങളിൽ പ്രശസ്തരായ കെ.വി. മോഹൻകുമാർ ഐ.എ.എസ്, ബെന്യാമിൻ, വി.ജെ. ജെയിംസ്, ഇർഷാദ്, വി.സി. അഭിലാഷ്, പി. ശ്രികുമാർ, ഡോ. റോസി തമ്പി, വേണുഗോപാലൻ കോക്കോടൻ, ബെന്നി കുര്യൻ, ജെക്കബ് ജോൺ (ജെസിജെ) തുടങ്ങിയവരാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

ഉല്പത്തിപുസ്തകത്തിലെ യാക്കോബ്-റാഹേൽ പ്രണയം പ്രമേയമാക്കി എഴുതിയതാണ് ഈ നോവൽ. വിവാഹപൂർവ പ്രണയത്തെക്കുറിച്ചുള്ള ബൈബിളിലെ ആദ്യത്തെ പരാമർശം ഇവരെപ്പറ്റിയാണ്. സഹസ്രാബ്ദങ്ങൾക്കുമുമ്പ് നടന്നിരിക്കാവുന്ന സംഭവങ്ങൾ ആധാരമാക്കി, മെസോപ്പോട്ടേമിയൻ/സുമേറിയൻ സംസ്ക്കാരവും അക്കേഡിയൻ/അരാമിയൻ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമൊക്കെ സമന്വയിപ്പിച്ച് ഒരു ഭൂമികയൊരുക്കാൻ ശ്രമിച്ചിരിക്കുകയാണ് ഈ കൃതിയിൽ എന്ന് നോവലിസ്റ്റ് പറഞ്ഞു. ബൈബിളിലെ നരേറ്റീവിനു പുറത്ത് നിലനിന്നിരുന്ന സംസ്കാരങ്ങളിൽനിന്നുള്ള അറിവുകൾ ഇതിലേക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഗ്രീൻ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്രീൻ ബുക്സിൻ്റെയും ആമസോണിൻ്റെയും വെബ്സൈറ്റുകൾ വഴി കോപ്പികൾ ഓർഡർ ചെയ്യാവുന്നതാണ്.
https://greenbooksindia.com/pranayathinte-ulpathi-pusthakam-murali-j-nair
https://www.amazon.in/dp/B0HHN9H69V