Image

ഇവാഞ്ചലിസ്റ്റ്‌ സാങ്കി പീറ്റർ അന്തരിച്ചു

പി പി ചെറിയാൻ Published on 06 September, 2026
ഇവാഞ്ചലിസ്റ്റ്‌   സാങ്കി പീറ്റർ അന്തരിച്ചു

കോയമ്പത്തൂർ :പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ  ഇവാൻജെലിസ്റ്റ് ജെ. വി. പീറ്ററിന്റെയും, പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ നിർമ്മല പീറ്ററിന്റെയും മകൻ ബ്രദർ സാങ്കി പീറ്റർ സെപ്റ്റംബർ 5 ശനിയാഴ്ച്ച കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു

ചില ആഴ്ചകൾക്ക് മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തലച്ചോറിൽ മേജർ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കോമാ അവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

സഹോദരങ്ങൾ: സിസ്റ്റർ മേഴ്‌സി പീറ്റർ, ബ്രദർ നീനോ പീറ്റർ

ഭൗതിക ശരീരം പിന്നീട് ജന്മനാട്ടിൽ എത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക