Image

വിദ്യാർത്ഥി പ്രതിഷേധക്കാരെ നാടുകടത്തരുത്; കാർണിക്കും സ്മിത്തിനും കത്തയച്ച് വിവിധ സംഘടനകൾ

Published on 05 September, 2026
വിദ്യാർത്ഥി പ്രതിഷേധക്കാരെ നാടുകടത്തരുത്; കാർണിക്കും സ്മിത്തിനും കത്തയച്ച് വിവിധ സംഘടനകൾ


ഓട്ടവ ; പഠനം കഴിഞ്ഞുള്ള വർക്ക് പെർമിറ്റ് നിഷേധിച്ചതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദേശ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാടുകടത്താനുള്ള നീക്കത്തിനെതിരെ നാനൂറോളം തൊഴിൽ, സിവിൽ അവകാശ സംഘടനകൾ രംഗത്ത്. ആംനസ്റ്റി ഇന്റർനാഷണൽ (Amnesty International), ക്ലൈമറ്റ് ജസ്റ്റിസ് സാസ്കാറ്റൂൺ തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും അധ്യാപക-തൊഴിലാളി യൂണിയനുകളും ഉൾപ്പെടുന്ന കൂട്ടായ്മയാണ് ഫെഡറൽ, ആൽബർട്ട് സർക്കാരുകൾക്ക് പരസ്യമായി കത്തയച്ചത്.

ഓഗസ്റ്റ് 12-ന് കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും അതിർത്ത
രക്ഷാസേനയും ചേർന്ന് കസ്റ്റഡിയിലെടുത്ത 10 വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള എക്സ്ക്ലൂഷൻ ഓർഡർ കൈമാറിയത്. ആൽബർട്ടയിലെ പോർട്ടേഴ്സ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 1,500-ഓളം വിദ്യാർത്ഥികളാണ് വർക്ക് പെർമിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 

കോഴ്സ് പൂർത്തിയാക്കിയാൽ ജോലി ചെയ്യാനുള്ള വീസ ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, ഈയിടെ വെബ്സൈറ്റിലെ വ്യവസ്ഥകൾ മാറ്റി അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിസ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പഴയ മാനദണ്ഡങ്ങൾ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാർ വാദം.

വിദ്യാർത്ഥികൾ യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും വീസ പുതുക്കാൻ നിയമപരമായി അനുവദിച്ചിട്ടുള്ള 90 ദിവസത്തെ സാവകാശം നിലനിൽക്കെയാണ് ഈ നടപടിയെന്നും സംഘടനകൾ ആരോപിക്കുന്നു.

കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെയുള്ള നാടുകടത്തൽ ഉത്തരവ് ഉടനടി പിൻവലിക്കണമെന്നും, പ്രതിഷേധ സ്ഥലത്ത് പോലീസും ബോർഡർ ഏജൻസിയ നടത്തിയ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മൈഗ്രന്റ് റൈറ്റ്സ് നെറ്റ്വർക്ക് ആവശ്യപ്പെട്ടു.

എന്നാൽ, താൽക്കാലിക പെർമിറ്റിൽ കാനഡയിൽ എത്തുന്നവർ വീസ പൂർത്തിയായാൽ മടങ്ങണമെന്ന നിയമത്തിൽ മാറ്റമില്ലെന്നുമാണ് ആൽബർട്ട  ഇമിഗ്രേഷൻ മന്ത്രി ജോസഫ് ഷോ  പ്രതികരിച്ചത്. 

വരും ദിവസങ്ങളിൽ സെപ്റ്റംബർ 20-ഓടെ ടൊറന്റോ, വൻകൂവർ, ഓട്ടവ തുടങ്ങിയ നഗരങ്ങളിലേ ഈ സമരം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക