Image

സൗത്ത് ഫ്ലോറിഡയെ വിസ്മയിപ്പിച്ച് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ; കൈരളി ആർട്സ് ക്ലബിന്റെ ‘എം ക്യൂബ്’ ഷോ ഹൗസ്‌ഫുൾ

:ജോർജി വർഗീസ് Published on 05 September, 2026
സൗത്ത് ഫ്ലോറിഡയെ  വിസ്മയിപ്പിച്ച് ഗോപിനാഥ്  മുതുകാടിന്റെ മാജിക് ഷോ; കൈരളി ആർട്സ് ക്ലബിന്റെ ‘എം ക്യൂബ്’ ഷോ ഹൗസ്‌ഫുൾ

സൗത്ത് ഫ്ലോറിഡ: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുംഭിന്നശേഷിക്കാരായ കുട്ടികളും ഉൾപ്പെടെയുള്ളവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക്ധനസമാഹരണം ലക്ഷ്യമിട്ട് പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘എം ക്യൂബ്’ ഷോ സൗത്ത് ഫ്ലോറിഡയിലെ കൂപ്പർസിറ്റിയിൽ വൻ വിജയമായി.

കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹൗസ്‌ഫുൾസദസ്സാണ് സാക്ഷിയായത്. മാജിക്, സംഗീതം, പ്രചോദന സന്ദേശങ്ങൾ എന്നിവസമന്വയിപ്പിച്ച ‘എം ക്യൂബ്’ ഷോ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി.

ചാരിറ്റി പ്രോഗ്രാമുകൾ കൈമുതലാക്കിയ സൗത്ത് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ്ആണ് പരിപാടി സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻദുരിതബാധിതരായ കുട്ടികൾക്കും മറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കും മെച്ചപ്പെട്ടജീവിതസാഹചര്യം ഒരുക്കുന്നതിനായി ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്നപദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

കാസർഗോഡ് ജില്ലയിൽ ഏകദേശം 2,000 ഭിന്നശേഷിക്കാരായ കുട്ടികൾക്ക്പ്രയോജനപ്പെടുന്ന അത്യാധുനിക പുനരധിവാസ കേന്ദ്രമാണ് ഗോപിനാഥ് മുതുകാടിന്റെനേതൃത്വത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം, തൊഴിൽപരമായ ശാക്തീകരണം എന്നിവയ്ക്ക് സഹായകമാകുന്നസംസ്ഥാനതലത്തിലുള്ള മാതൃകാ കേന്ദ്രമായി ഈ പദ്ധതി മാറുമെന്നാണ്പ്രതീക്ഷിക്കുന്നത്.

മാജീഷ്യനായിരുന്ന തന്റെ കലാജീവിതത്തിൽ നിന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെക്ഷേമത്തിനായുള്ള സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഗോപിനാഥ് മുതുകാട്തിരിയുകയായിരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ഇതിനകം തന്നെഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഏകദേശം 200 പേരെ ഉൾക്കൊള്ളുന്ന ഒരുപുനരധിവാസ കേന്ദ്രം അദ്ദേഹം നടത്തിവരുന്നു.

പരിപാടിയുടെ കോ-ഓർഡിനേറ്റർ ഡോ. മാമ്മൻ സി ജേക്കബിന്റെ നേതൃത്വത്തിൽ നടന്നധനസമാഹരണ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു കുട്ടിയുടെ ഒരുമാസത്തെ ചെലവിനായി 1,600 അമേരിക്കൻ ഡോളർ വീതം സ്പോൺസർ ചെയ്യാൻനിരവധി പേർ മുന്നോട്ടുവന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്വന്തമായിതാമസിക്കാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ സഹായകരമാകുന്ന ‘മാജിക് ഹോംസ്’ എന്ന പദ്ധതിയെക്കുറിച്ചും ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. ഒരു വീടിന് ഏകദേശം 12 ലക്ഷം രൂപ ചെലവ് വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വീടുകൾനിർമ്മിക്കുന്നതിനും ചിലർ സഹായം വാഗ്ദാനം ചെയ്തു.

ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ആയി തെരെഞ്ഞെടുക്കപ്പെട്ട ലിണ്ടൊ ജോളിയേ യോഗംഅഭിനന്ദിച്ചു.

ഫൊക്കാനാ കലഹാരി കോൺവെഷനിൽ നടത്തിയ മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ്നൃത്തത്തിൽ സൗത്ത് ഫ്‌ലോറിഡയിൽ നിന്നും പങ്കാളിയായ  LIYANA GRACE SAMUEL, ചെണ്ടമേളത്തിൽ പങ്കെടുത്ത Mohan Narayanan, Gopan Nair, Deepak Vasudevan   എന്നിവരെ യോഗം അഭിനന്ദിച്ചു.

സാമൂഹിക സേവനരംഗത്ത് സജീവമായ സംഘടനയാണ് കൈരളി ആർട്സ് ക്ലബ് ഓഫ്സൗത്ത് ഫ്ലോറിഡ. കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടനവർഷങ്ങളായി പിന്തുണ നൽകി വരുന്നു. തിരുവല്ലയിലെ ഭിന്നശേഷിക്കാരായകുട്ടികൾക്കായുള്ള വികാസ് സ്കൂളിനും കൈരളി ആർട്സ് ക്ലബ് സഹായം സ്തിരമയിസഹായം ചെയ്തു വരുന്നു.

പരിപാടിയുടെ വിജയത്തിനായി കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് ഡോ. മഞ്ജു സാമുവൽ, സെക്രട്ടറി ജോമി ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മാമൻ സി. ജേക്കബ്, മുൻഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ബോർഡ് ചെയർമാൻ വർഗീസ് ജേക്കബ്, വൈസ്പ്രസിഡന്റ് ജോർജ് മാത്യു, ട്രഷറർ ജേക്കബ് മാത്യൂ ,  എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായജോമോൻ മാത്യൂ, സജി മാത്യൂ  എന്നിവർ  സജീവമായി പ്രവർത്തിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിൽ പ്രതീക്ഷയും അവസരങ്ങളുംസൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സൗത്ത് ഫ്ലോറിഡ മലയാളി സമൂഹം നൽകിയപിന്തുണയുടെ മികച്ച ഉദാഹരണമായി ‘എം ക്യൂബ്’ പരിപാടി മാറി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക