Image

കേരളത്തിൽ നിന്ന് ആദ്യമായി ഡോ. സണ്ണി സ്റ്റീഫന്റെ മഹത്തായ സിംഫണി 'യൂണൈറ്റിംഗ് ഹാർട്സ്'

ജീമോൻ റാന്നി Published on 05 September, 2026
കേരളത്തിൽ നിന്ന് ആദ്യമായി ഡോ. സണ്ണി സ്റ്റീഫന്റെ മഹത്തായ സിംഫണി 'യൂണൈറ്റിംഗ് ഹാർട്സ്'

അറ്റ്ലാന്റ/കോട്ടയം : കേരളത്തിന്റെ സംഗീത ചരിത്രത്തിൽ ആദ്യമായി ,സംഗീതത്തെ സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശക്തമായ സന്ദേശമാക്കി മാറ്റുന്ന പുതിയ സംഗീതസൃഷ്ടിയുമായി സംഗീതജ്ഞനും ലോകസമാധാന പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്റെ സിംഫണി — “ഹൃദയങ്ങൾ ഒന്നിക്കുന്നു”, റിലീസ് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യഹൃദയങ്ങളെ സംഗീതത്തിലൂടെ ഒന്നിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

“ഒരു ഹൃദയം •-ഒരു ലോകം ” എന്ന സന്ദേശമാണ് സംഗീതസംരംഭത്തിന്റെ കേന്ദ്രബിന്ദു. സമാധാനം, മനുഷ്യസേവനം, സംഗീതത്തിലൂടെയുള്ള ഐക്യം, ലോകസാഹോദര്യം എന്നിവയെ ഒരേ സംഗീത ഭാവത്തിൽ അവതരിപ്പിക്കുകയാണ് സിംഫണിയുടെ ലക്ഷ്യം.

സംഗീതത്തിന് ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള അതുല്യമായ ശക്തിയുണ്ടെന്ന വിശ്വാസമാണ് ഡോ. സണ്ണി സ്റ്റീഫൻ ചിട്ടപ്പെടുത്തിയ ഈ സൃഷ്ടിയുടെ അടിസ്ഥാനം. യുദ്ധവും വിദ്വേഷവും സംഘർഷങ്ങളും നിറഞ്ഞ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം സംഗീതത്തിലൂടെ പകരുക എന്നതാണ് ഈ സിംഫണിയുടെ പ്രധാന ദൗത്യം.

ലോകസമാധാനത്തിനും മനുഷ്യസേവനത്തിനുമായി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ സ്ഥാപകനും , ചെയർമാനും സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ, സംഗീതത്തെ തന്റെ സാമൂഹികവും മാനവികവുമായ ദർശനവുമായി ബന്ധിപ്പിച്ചാണ് ഈ സൃഷ്ടി അവതരിപ്പിക്കുന്നത്.

സിംഫണിയുടെ ആവിഷ്കാരത്തിലൂടെ സമാധാനം, മനുഷ്യസേവനം, ഐക്യത്തിനായുള്ള സംഗീതം, ഒരു ഹൃദയം ഒരു ലോകം എന്നീ നാല് ആശയങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സംഗീതം, കേൾക്കാനുള്ള ഒരു കലാരൂപം മാത്രമല്ലെന്നും, മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുകയും സമൂഹത്തിൽ സമാധാനത്തിന്റെ സന്ദേശം വളർത്തുകയും ചെയ്യുന്ന ശക്തിയാണെന്നും ഈ സൃഷ്ടി ഓർമ്മപ്പെടുത്തുന്നു.

ഡോ. സണ്ണി സ്റ്റീഫന്റെ ദർശനം
സംഗീതത്തിലൂടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും മനുഷ്യസ്നേഹത്തിലൂടെ ലോകത്തെ കൂടുതൽ സമാധാനപരമാക്കുകയും ചെയ്യുക എന്നതാണ് ഈ സിംഫണിയുടെ വിശാലമായ ആശയം.

സംഗീതത്തിലൂടെ സമാധാനം എന്ന ലക്ഷ്യമാണ് ഈ സിംഫണിയിലൂടെ വിളംബരം ചെയ്യുന്നത്.
സംഗീതത്തെ സമാധാനത്തിന്റെ ഭാഷയാക്കി മാറ്റാനുള്ള ഈ ശ്രമം കലാരംഗത്തും സാമൂഹിക-മാനവിക പ്രവർത്തനരംഗത്തും ശ്രദ്ധേയമായ ഒരു സംരംഭമായി മാറുകയാണ്. മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അകലം കുറച്ച് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ഡോ. സണ്ണി സ്റ്റീഫന്റെ ‘സിംഫണി’-“UNITING HEARTS” മുന്നോട്ടുവയ്ക്കുന്നത്.

https://youtu.be/eluPyB7mY7o
wpmissionofficial@gmail.com
www.worldpeacemission.net

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക