Image

മലയാള സിനിമാതാരം അൻസിബ ഹസ്സൻ ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ

സുമോദ് തോമസ് നെല്ലിക്കാല Published on 05 September, 2026
മലയാള സിനിമാതാരം അൻസിബ ഹസ്സൻ ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ

ഫിലഡൽഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിന്റെ സന്ദർശനം.

ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

അൻസിബ ഹസ്സന്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ ആണ് സ്പോൺസർ ചെയ്യുന്നത്. താരവുമായി നേരിൽ കാണാനും ആശയവിനിമയം നടത്താനും ആരാധകർക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കർത്ത, ഷാജി സുകുമാരൻ, ജെയിംസ് ഡാനിയൽ, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവർ പ്രവർത്തിക്കുന്നു.

അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ധർമ്മ യൂണിവേഴ്സൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും സംഘടിപ്പിക്കുന്നത്. അൻസിബ ഹസ്സന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്. 267-322-8527 (സുമോദ്), 215-500-5728 (ജെയിംസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക