Image

കണ്ണന്റെ പിറന്നാൾ (രാജരാജേശ്വരി, ചാലക്കുടി)

Published on 04 September, 2026
കണ്ണന്റെ പിറന്നാൾ (രാജരാജേശ്വരി, ചാലക്കുടി)

(എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ) 
 

പൊൻചിങ്ങമാസത്തിൽ
കൃഷ്ണപക്ഷത്തിലായ്
കൃഷ്ണൻപിറന്നൂ തടവറയിൽ..
അഷ്ടമിരോഹിണി നക്ഷത്ര നാളാം പുണ്യദിനത്തിൽ
അഷ്ടമനായ് പിറന്നൂ മധുസൂദനൻ.

മഥുരാപുരിയിലേ രാജകുമാരിയിൽ
വസുദേവാത്മജൻ പിറന്നൂ പാതിരാവിൽ..
ഘോരാന്ധകാരം തിങ്ങുമാനിശയിൽ
ലോകങ്ങളെല്ലാം തെളിഞ്ഞൂ പ്രഭചൊരിഞ്ഞൂ.

ദേവവൃന്ദങ്ങൾ സ്തുതിഗീതം മുഴക്കീ..
ദുഷ്ടതയാർന്നവർ നിദ്രയേപൂകി..,
അവതാരദർശനപുണ്യം നേടിയ ദേവകി
അനുഭൂതി നുകർന്നൂ മയങ്ങിപ്പോയീ.

മന്ദാരമലരുകകൾ ഇതളുകൾ വിടർത്തീ..
മാകന്ദമലരുകൾ സുഗന്ധം പരത്തീ..,
മന്ദസമീരൻ തഴുകിയൊഴുകീ..
മന്ദസ്മിതം തൂകി ലോകൈകനാഥൻ.

മുളന്തണ്ട് തനിയേ മുരളികയുതിർത്തൂ
മയിലുകളാമോദ നടനം ചെയ്തൂ..,
മായാവിനോദൻ ദേവാധി ദേവൻ
മണ്ണിൽ പിറന്നൂ ധർമ്മരക്ഷാർത്ഥം.

പൊട്ടിച്ചിരിച്ചൂ കാളിന്ദീതിരകൾ
രോമാഞ്ചമണിഞ്ഞു
കാളിന്ദീ പുളിനങ്ങൾ..
നീലക്കടമ്പേതോ കനവിൽ മുഴുകീ..
നീർമണിമുത്തുകൾ പതിയേയൊഴിഞ്ഞു

++++++

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക