Image

യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം; മാര്‍ത്തോമസഭ കുടുംബസംഗമത്തില്‍ നിര്‍ദേശവുമായി വൈദികന്‍

Published on 04 September, 2026
 യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം; മാര്‍ത്തോമസഭ കുടുംബസംഗമത്തില്‍ നിര്‍ദേശവുമായി വൈദികന്‍

തിരുവനന്തപുരം: യുവാക്കളെ എച്ച്ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന പരാമര്‍ശവുമായി മാര്‍ത്തോമ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്. മാര്‍ത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്. ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമ സഭയിലെ വിവാഹങ്ങള്‍ നടത്തണം എന്നും അദ്ദേഹം പ്രസംഗത്തിനിടെ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.

മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നായിരുന്നു കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമര്‍ശിച്ചുള്ള വൈദികന്റെ പ്രസംഗം. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക