
കാലിഫോര്‍ണിയ: മില്‍പിറ്റാസില്‍ സുഹൃത്ത് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ മലയാളി യുവതി അഞ്ജന ഹരിയുടെ കുടുംബത്തിന് പിന്തുണയുമായി ബേ ഏരിയ മലയാളി സമൂഹം. അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തത്തില്‍ മാനസികമായി തകര്‍ന്ന അഞ്ജനയുടെ ഭര്‍ത്താവ് വിജേഷിനെയും കുടുംബത്തെയും ഈ താങ്ങാനാവാത്ത നഷ്ടത്തില്‍ സഹായിക്കാനായി സുഹൃത്തുക്കള്‍ ഈ ധനസമാഹരണം നടത്തുന്നു.
കഴിഞ്ഞ ദിവസമാണ് കലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ വെച്ച് അഞ്ജനയും (35) മറ്റൊരു മലയാളി യുവതിയായ ആന്‍മേരി മാത്യുവും (40) കൊല്ലപ്പെട്ടത്. ഓണാഘോഷങ്ങളുടെ സന്തോഷം മായും മുന്‍പ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടയം മൂന്നിലവ് സ്വദേശിനിയായ അനില്‍ ബേബി (32) എന്ന സുഹൃത്ത് തന്നെയാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. തൃശൂര്‍ മണ്ണുത്തി മുടിക്കോട് ഹരിദാസിന്റെയും സുഷമയുടെയും മകളായ അഞ്ജന, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് വിജേഷിനും മകള്‍ വമികയ്ക്കുമൊപ്പമാണ് കലിഫോര്‍ണിയയില്‍ താമസിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന ദുരന്തത്തില്‍ നാടും സുഹൃത്തുക്കളും വലിയ ദുഃഖത്തിലാണ്. കടുത്ത വേദനയിലൂടെയും ഞെട്ടലിലൂടെയും കടന്നുപോകുന്ന വിജേഷ്, താന്‍ ഏറെ സ്‌നേഹിച്ച ആഭാര്യയുടെ വിയോഗത്തിന് ശേഷം പ്രയാസകരമായ ദിവസങ്ങളെ അഭിമുഖീകരിക്കുകയാണ്. വിജേഷ് ഈ ഭാരങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടി വരരുതെന്നും, സുഹൃത്തുക്കള്‍ക്കും സ്‌നേഹിതര്‍ക്കും സമൂഹത്തിനും അദ്ദേഹത്തിനൊപ്പം സ്‌നേഹത്തോടും കരുതലോടും കൂടി നില്‍ക്കാനുമാണ് ഈ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.
ഈ ഫണ്ടിലൂടെ സമാഹരിക്കുന്ന തുക സംസ്‌കാര ചടങ്ങുകളുടെ ചെലവുകള്‍, ജീവിതച്ചെലവുകള്‍, ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന് മുന്നോട്ട് പോകാനുള്ള സഹായം എന്നിവയ്ക്കായി ഉപയോഗിക്കും. ഈ വലിയ നഷ്ടം മാറ്റാന്‍ ഒരു സംഭാവനയ്ക്കും കഴിയില്ലെങ്കിലും, ഓരോ ചെറിയ സഹായത്തിനും പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘീകരിക്കാനും വിജേഷിന് ദുഃഖത്തില്‍ നിന്നും കരകയറാനും ആവശ്യമായ സമയം നല്‍കാനും സാധിക്കും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ഈ ദുഷ്‌കരമായ നാളുകളില്‍ വിജേഷിനും കുടുംബത്തിനും സ്‌നേഹവും പിന്തുണയും ശക്തിയും പകര്‍ന്നുനല്‍കാന്‍ ദയവായി സംഭാവന നല്‍കുകയും ഈ സന്ദേശം മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയും ചെയ്യുക.
💔 Please Support Vijesh & His Family
Bay Area Malayali community is deeply saddened by the tragic loss of Vijesh’s wife, Anjana, in a devastating hit-and-run accident.
During this unimaginable time of grief, Vijesh and his family need our support. Please consider contributing to the GoFundMe, even a small amount can make a difference.
🙏 Please donate if you can, and share this with others so we can come together as a community and support the family.
👉 https://www.gofundme.com/f/support-vijesh-after-tragic-loss