
കണ്ണന്‍ ഹാര്‍മോണിയം .കഥാപ്രസംഗ കാലം.ബാബുരാജിന്റെ ആലാപനം .രവീന്ദ്രന്‍റെ ഗാനവിസ്മയം .ഹാര്‍മോണിയത്തിന്‍റെ ഭാഗ്യവിപര്യയങ്ങള്‍
എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ വീട്ടില്‍ ഹാര്‍മോണിയം ഉണ്ട്. മനസ്സില്‍ ആദ്യം തെളിയുന്നത് അച്ഛന്‍ വായിച്ചിരുന്ന ';ചവിട്ടാര്‍മോണിയം'(ഫുട്-പമ്പ് ഹാര്‍മോണിയം)ആണ്. ഒരു സാധാരണ മേശയുടെ ഉയരവും വലിപ്പവും ഉണ്ടാകും അതിന്. പാദങ്ങള്‍ കൊണ്ട് ചവുട്ടി വശങ്ങളിലുള്ള പൈപ്പുകളിലൂടെ കടത്തിവിടുന്ന കാറ്റ് ബെല്ലോസ് വഴി റീഡുകളില്‍ സ്വരവീചികള്‍ ഉണര്‍ത്തുന്ന ഹാര്‍മോണിയപ്പെട്ടി. വെള്ളയും കറുപ്പുംഇടകലര്‍ന്ന കട്ടകളിലൂടെ രണ്ടു കൈകള്‍ കൊണ്ടു വായിച്ച് നാദപ്രപഞ്ചംസൃഷ്ടിക്കുകയാണ് ഹാര്‍മോണിസ്റ്റ് ചെയ്യുന്നത്. പണ്ടത്തെ ചരിത്ര-പുരാണനാടകങ്ങളുടെ അവിഭാജ്യഘടകമായിരുന്നു ചവിട്ടാര്‍മോണിയം. മറ്റ്‌സംഗീതോപകരണങ്ങള്‍ കര്‍ട്ടനു പിന്നില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ ഹാര്‍മോണിസ്റ്റ്മാത്രം കസവ് വസ്ത്രവും സ്വര്‍ണാഭരണങ്ങളും ധരിച്ച് പ്രൗഢഗംഭീരനായി സ്റ്റേജില്‍തന്നെ ഉപവിഷ്ടനാവുകയാണ് പതിവ്. ആലാപനത്തിലും ഹാര്‍മോണിയംവായനയിലുമുള്ള ഭാഗവതരുടെ പാണ്ഡിത്യപ്രകടനത്തിനു ശേഷമേ നാടകംആരംഭിച്ചിരുന്നുള്ളു. നായകനും ഭാഗവതരും മത്സരിച്ചുള്ള ആലാപനവുംപതിവായിരുന്നു. സാമൂഹിക പ്രസക്തിയുള്ള നാടകങ്ങള്‍ രംഗപ്രവേശം ചെയ്തതോടെഹാര്‍മോണിയവും ഭാഗവതരും കര്‍ട്ടനു പിന്നിലായി. വലിപ്പവും ഭാരവും കൊണ്ട്ചവിട്ടാര്‍മോണിയം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് ഏറിയപ്പോള്‍ ഒരു കൈകൊണ്ട്‌ബെല്ലോസ് പ്രവര്‍ത്തിപ്പിച്ച് മറുകൈ കൊണ്ട് വായിക്കുന്ന, വലിപ്പം കുറഞ്ഞഹാര്‍മോണിയം നിലവില്‍ വന്നു.

അര്‍ജുനന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും
സിംഗിള്‍ റീഡ്, ഡബിള്‍ റീഡ്, ത്രിബിള്‍ റീഡ്, ഫോര്‍സെറ്റ് എന്നിങ്ങനെ വിവിധതരം ഹാര്‍മോണിയം ലഭ്യമാണ്. കഥാപ്രസംഗകലകേരളത്തില്‍ ജനമനസ്സുകളെ കീഴടക്കിയപ്പോള്‍ മുതല്‍ സംഗീതരംഗത്ത്ഹാര്‍മോണിയത്തിന്റെ പ്രസക്തിയേറി. നാടകം, ഡാന്‍സ്, ഗാനമേള തുടങ്ങിയകലാരൂപങ്ങള്‍ക്കും ഹാര്‍മോണിയം അവിഭാജ്യ ഘടകമായി. എന്റെ അച്ഛന്‍സദാശിവന്‍ ഭാഗവതരും അമ്മ നളിനിയും ഹാര്‍മോണിയം വായിച്ച് പാടാന്‍ കഴിവുള്ളസംഗീതജ്ഞരായിരുന്നു. പ്രശസ്ത കാഥിക?ാരായ കെടാമംഗലം സദാനന്ദന്‍, വിസാംബശിവന്‍, കടവൂര്‍ ബാലന്‍, വി ഹര്‍ഷകുമാര്‍ തുടങ്ങിയവരുടെയൊക്കെഹാര്‍മോണിസ്റ്റായി അച്ഛന്‍ സഹകരിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെഹാര്‍മോണിയത്തില്‍ കൈവച്ച ഞാന്‍ പതിനാലു വയസ്സു മുതല്‍ സ്‌കൂളിലും തുടര്‍ന്ന്‌കോളെജിലും സംഗീത വേദികളിലെ ഹാര്‍മോണിസ്റ്റായി. വിദ്യാഭ്യാസ കാലഘട്ടംകഴിഞ്ഞ് മിക്ക സുഹൃത്തുക്കളും തൊഴില്‍രഹിതരായി അലഞ്ഞു നടന്നപ്പോള്‍ ഞാന്‍കാഥികനായും (ആശ്രാമം ബാബു) ഗാനമേളകളിലും നാടകരംഗത്തും ഗായകനായുംഹാര്‍മോണിസ്റ്റായും സംഗീത സംവിധായകനായുമൊക്കെ വിലസി നടന്നു.എന്റെ കുട്ടിക്കാലത്ത് കടപ്പാക്കടയില്‍ കെപിഎസി അവതരിപ്പിച്ചസംഗീതപരിപാടിയില്‍ എംഎസ് ബാബുരാജ് ഹാര്‍മോണിയം വായിച്ചു പാടിയത് ഇന്നുംവിസ്മയത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. രാത്രി ഏറെ വൈകി ഉറക്കച്ചടവില്‍മയങ്ങിയിരുന്ന സദസ്യര്‍ ഞെട്ടിയുണരും വിധം ഹാര്‍മോണിയം വായനയുടെശക്തിയും സൗന്ദര്യവും ഒരുപോലെ പ്രകടമാക്കുന്ന തരത്തിലായിരുന്നു

ബാബുരാജ്
അദ്ദേഹംഹാര്‍മോണിയത്തില്‍ വിരലോടിച്ചു പാടിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹാര്‍മോണിയം നിര്‍മ്മിക്കുന്നത് മദിരാശിയിലെ മിന്റ് സ്ട്രീറ്റിലുള്ള കണ്ണന്‍ഹാര്‍മ്മോണിയം വര്‍ക്ക്‌സ് ആണ്. കൊല്‍ക്കത്തയിലും മികച്ച ഹാര്‍മോണിയംനിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. കണ്ണന്റെ ഹാര്‍മോണിയംസ്വന്തമാക്കുകയെന്നത് അക്കാലത്തെ എല്ലാ ഹാര്‍മോണിസ്റ്റുകളുടെയും വലിയസ്വപ്നമായിരുന്നു. ഒരു ഫോര്‍ സെറ്റ് കണ്ണന്‍ ഹാര്‍മോണിയം സ്വന്തമാക്കാന്‍ എന്നെസഹായിച്ചത് എന്റെ സുഹൃത്തും തബണ്‍ലിസ്റ്റുമായ പത്തനംതിട്ട ഭാസിയാണ് (മികച്ചഹാര്‍മോണിസ്റ്റും ഗായകനും സംഗീത സംവിധായകനുമായ പത്തനംതിട്ട രാജന്റെസഹോദരന്‍). കൊല്ലത്ത് അക്കാലത്ത് മറ്റാര്‍ക്കും ഫോര്‍ സെറ്റ് കണ്ണന്‍ ഹാര്‍മോണിയംസ്വന്തമായി ഇല്ലാതിരുന്നതു കൊണ്ട് മറ്റ് കലാകാരന്മാര്‍ക്ക് എന്നോടുണ്ടായിരുന്ന മതിപ്പ്(അതോ അസൂയയോ) അല്‍പം വര്‍ദ്ധിച്ചിരുന്നില്ലേ എന്നു സംശയിക്കാതെയും വയ്യ.കൊല്ലത്ത് തങ്കശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയ പുതിയൊരുനാടകസമിതിയില്‍ സംഗീതം പകരാന്‍ എത്തിയ കണ്ണൂര്‍ രാജനെ പരിചയപ്പെട്ടത് ഈഅവസരത്തിലാണ്. എന്റെ സ്‌നേഹിതനും ഗാനരചയിതാവുമായ ചവറ ജെയിംസ്അതിനു വഴിയൊരുക്കി. തുടര്‍ന്ന് ഞാന്‍ കണ്ണൂര്‍ രാജന്റെ അസിസ്റ്റന്റായിനാടകത്തിലും സിനിമയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കുമരകം രാജപ്പന്‍, ആലപ്പിസരസന്‍, കലവൂര്‍ ബാലന്‍, തിയഡോര്‍, വൈപ്പിന്‍ സുരേന്ദ്രന്‍, ആല്‍ബര്‍ട്ട് വിജയന്‍തുടങ്ങി നിരവധി കലാകാരന്മാര്‍ ഹാര്‍മോണിയം വായനയില്‍ പ്രാഗത്ഭ്യംതെളിയിച്ചവരാണ്.

എം എസ് വിശ്വനാഥന്‍
മദിരാശിയിലെത്തിയപ്പോള്‍ എന്റെ ഹാര്‍മോണിയത്തിന്റെ പകിട്ട്അല്‍പം മങ്ങാതിരുന്നില്ല. മദിരാശിയില്‍ നിന്ന് നിര്‍മ്മിച്ചിറക്കുന്ന ഫോര്‍ സെറ്റ് കണ്ണന്‍ഹാര്‍മോണിയം കോടമ്പാക്കത്തെ പല കലാകാര?ാരും സ്വന്തമാക്കിയിരുന്നു.റെക്കോഡിംഗ് സ്റ്റുഡിയോയുടെ വിശാലമായ ഹാളിന്റെ നടുവില്‍ സംഗീതസംവിധായകന്റെ മുന്നിലിരിക്കുന്ന ഹാര്‍മോണിയത്തിന്റെ പിന്നില്‍ അണിനിരന്ന്‌വിവിധ വാദ്യോപകരണ വിദഗ്ദ്ധന്മാര്‍ നൊട്ടേഷന്‍ എഴുതിയെടുക്കുമ്പോള്‍ എല്ലാവാദ്യോപകരണങ്ങളുടെയും അടിസ്ഥാനവാദ്യമായ ഹാര്‍മോണിയത്തിന് രാജകീയപ്രൗഢിയായിരിക്കും. ഒട്ടുമിക്ക സംഗീത സംവിധായകരും ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്താന്‍ ഹാര്‍മോണിയത്തെയാണ് ആശ്രയിച്ചിരുന്നത്. എംഎസ്‌വിശ്വനാഥന്‍, പുകഴേന്തി, ആര്‍കെ ശേഖര്‍ (എആര്‍ റഹ്‌മാന്റെ പിതാവ്), അര്‍ജുനന്‍മാസ്റ്റര്‍, കെജെ ജോയ് തുടങ്ങിയവരെല്ലാം ഹാര്‍മോണിയം വായനയില്‍പ്രഗത്ഭരായിരുന്നു. സ്റ്റുഡിയോയില്‍ വാദ്യകലാകാര?ാര്‍ നൊട്ടേഷന്‍എഴുതിക്കഴിഞ്ഞാല്‍ പിന്നെ മറ്റ് വാദ്യങ്ങളുടെ നാദവിസ്മയമാകും ഉയരുക.സ്റ്റുഡിയോയില്‍ മുഴങ്ങുന്ന വൈവിധ്യപൂര്‍ണമായ സംഗീതശില്‍പം പിറന്നത്ഹാര്‍മോണിയത്തിലാണെങ്കിലും റെക്കോഡിംഗ് സമയത്ത് പൂര്‍ണമായുംഅവഗണിക്കപ്പെടുന്ന ഹാര്‍മോണിയത്തിന് ഇന്നും ശാപമോക്ഷം ലഭിച്ചിട്ടില്ല.

നോട്ടേഷന്‍സ് പറഞ്ഞു കൊടുക്കുന്ന ജോണ്‍സന്‍
അപൂര്‍വംചില സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തിയാലായി.മാതാ അമൃതാനന്ദമയിയുടെ ആശ്രമം മദിരാശിയിലെ സാലിഗ്രാമത്തില്‍ പ്രവര്‍ത്തനംആരംഭിച്ചപ്പോള്‍ നടനും ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്‍ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കാനായി എന്റെ കണ്ണന്‍ ഹാര്‍മോണിയംഉപയോഗപ്പെടുത്തി. ദിവസങ്ങളോളം അത് ആശ്രമത്തിലിരുന്നു. അതോടെ പലസുഹൃത്തുക്കളും എന്റെ പക്കലുള്ള ഹാര്‍മോണിയത്തെക്കുറിച്ച് അറിഞ്ഞു. പല പലആവശ്യങ്ങള്‍ക്കായി പലരും പിന്നീട് എന്നോട് ഹാര്‍മോണിയം ആവശ്യപ്പെടാന്‍തുടങ്ങി. അതെനിക്കു ബുദ്ധിമുട്ടായി. ആവശ്യം കഴിഞ്ഞാല്‍ ഹാര്‍മോണിയം വേഗംതിരികെയെത്തിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. മറ്റുചിലരാകട്ടെ ഉപകരണം നന്നായിസൂക്ഷിക്കാറുമില്ല. സുഹൃത്തുക്കള്‍ക്ക് പുസ്തകം വായിക്കാന്‍ കൊടുത്താലുള്ളഅതേ അവസ്ഥ! ഹാര്‍മോണിയം മറ്റൊരാള്‍ക്ക് കൈമാറാന്‍ ഞാന്‍മടികാണിച്ചിരുന്നത് ഇക്കാരണങ്ങളാലാണ്.

ലതികയെയും ശാലിനിയെയും പഠിപ്പിക്കുന്ന രാജേന്ദ്ര ബാബു
കോടമ്പാക്കത്തെ വണ്ണിയാര്‍ സ്ട്രീറ്റില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെഅയല്‍ക്കാരനായിരുന്നു ഞാന്‍. കോറസ് ഗായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുംഅറിയപ്പെട്ടിരുന്ന കുളത്തൂപ്പുഴ രവിയെ ';ചൂള'എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനാക്കി മാറ്റിയത് കെജെ യേശുദാസ് ആണ്. സംഗീതസംവിധായകനായി നിശ്ചയിച്ച വിവരം രവിയേട്ടനെ നേരിട്ടറിയിക്കാന്‍ ദാസേട്ടനുവഴികാട്ടിയായത് ഞാനും. രവിയേട്ടനുമായി സംസാരിച്ച് മടങ്ങുമ്പോള്‍ കുളത്തൂപ്പുഴരവിയെ രവീന്ദ്രനാക്കിയ കഥ ദാസേട്ടന്‍ കാറിലിരുന്ന് സരസമായി വിശദീകരിച്ചത്ഞാനോര്‍ക്കുന്നു. രവി എന്നാല്‍ സൂര്യന്‍. കുളത്തിലും പുഴയിലുമൊന്നും കിടന്നാല്‍സൂര്യന്‍ പ്രകാശിക്കില്ല. അച്ഛനമ്മമാര്‍ ഇട്ട പേരല്ലേ നല്ലത് - രവീന്ദ്രന്‍. സംഗീതസംവിധായകനായി രവീന്ദ്രന്‍ എന്നറിയപ്പെട്ടാല്‍ മതിയെന്ന ദാസേട്ടന്റെ നിര്‍ദ്ദേശംരവിയേട്ടന്‍ സര്‍വാത്മനാ സ്വീകരിച്ചു. മറ്റ് പാട്ടുകള്‍ പാടുന്നതിനു പകരം സ്വന്തമായിവരികളെഴുതി അവയ്ക്ക് ഈണം നല്‍കി പാടിനടക്കുക അക്കാലത്ത് രവിയേട്ടന്റെശീലമായിരുന്നു. അങ്ങനെ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഓരോന്നും അദ്ദേഹം എന്നെപാടി കേള്‍പ്പിച്ചിരുന്നു. സംഗീതവേദികളില്‍ ഞാന്‍ അക്കാലത്ത് സജീവമായിരുന്നതുകൊണ്ട്, തന്റെ ഈണം മറ്റേതെങ്കിലും പാട്ടിന്റെ ഛായ കലര്‍ന്നതാണോഎന്നറിയാനാണ് അദ്ദേഹം എന്റെ സഹായം തേടിയത്.

ഫുട് പമ്പ്‌ഡ ഹാര്‍മോണിയം
മറ്റേതെങ്കിലുംസംഗീതസംവിധായകന്റെ ശൈലിയുമായി തന്റെ ഗാനങ്ങള്‍ക്ക് സാമ്യമുണ്ടോ എന്നാണ്അദ്ദേഹത്തിന് അറിയേണ്ടത്. സലില്‍ ചൗധരിയുടെ ഗാനങ്ങളുമായി സാമ്യംതോന്നുമോ എന്നതായിരുന്നു പ്രധാനപ്പെട്ട ആശങ്ക. തികച്ചും മൗലികമായഈണങ്ങളാണ് രവിയേട്ടന്റേതെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. ';താരകേ... മിഴിയിതളില്‍കണ്ണീരുമായി'എന്ന ഗാനം ഇത്തരത്തില്‍ മുന്‍കൂട്ടി ചിട്ടപ്പെടുത്തിയിരുന്ന ഗാനങ്ങളില്‍ഒന്നാണ്. ഈണത്തിനനുസരിച്ച് സത്യന്‍ അന്തിക്കാട് 'ചൂള'യ്ക്കു വേണ്ടി പിന്നീട്പുതിയ വരികള്‍ എഴുതുകയായിരുന്നു.അക്കാലത്താണ് എന്റെ കൈവശമുള്ള കണ്ണന്‍ ഹാര്‍മോണിയത്തെ കുറിച്ച്‌രവിയേട്ടന്‍ അറിയുന്നത്. ഞാന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഹാര്‍മോണിയംകാണാനായി രവിയേട്ടന്‍ ഒരു ദിവസം വീട്ടില്‍ വന്നു. അതോടെ എന്റെയുള്ളില്‍ നേരിയഒരു അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ഈ വിവരം എന്റെ സുഹൃത്തായ തബല?ബാലനോട് പറഞ്ഞ പ്പോഴുണ്ടായ പൊട്ടിച്ചിരി എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി -ഇനി ആ ഹാര്‍മോണിയം ബാബു മറന്നേക്ക്. രവിയേട്ടന്‍ എങ്ങനെയെങ്കിലും അതുകൈക്കലാക്കും. അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല, രവിയേട്ടന്‍ കാറുമായി വന്നു.ബാബൂ, ഒരു കമ്പോസിംഗ് ഉണ്ട്. ഹാര്‍മോണിയം ഒന്നു വേണം. നാളെ തിരികെ തരാം.ഹാര്‍മോണിയം കൊടുക്കാന്‍ എനിക്ക് മനസ്സില്ല. എന്നാല്‍ രവിയേട്ടനോട് എതിര്‍ത്ത്പറയാനും വയ്യ. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. രവിയേട്ടന്‍ ഹാര്‍മോണിയം കാറില്‍എടുത്തുവച്ച് പാഞ്ഞുപോയി.

ഹാന്‍ഡ് ഹാര്‍മോണിയം
ദിവസങ്ങള്‍ കഴിഞ്ഞ് തമ്മില്‍ കണ്ടപ്പോള്‍ നിറഞ്ഞചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഒന്നാന്തരം ഹാര്‍മോണിയം! വിരലൊന്നുതൊട്ടാല്‍ മതി, ഈണങ്ങള്‍ താനേ വിരിയും. തന്റെ സ്വന്തം ഹാര്‍മോണിയത്തെണ്‍പ്പറ്റി വിശദീകരിക്കുന്നതുപോലെ അദ്ദേഹം എന്റെ തോളില്‍ കൈയിട്ട് വാചാലനായപ്പോള്‍അസഹിഷണുത കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. ബാബൂ, അതെന്റെ കൈയില്‍ ഇരിക്കട്ടെ.നിനക്ക് എപ്പോള്‍ ആവശ്യമുണ്ടെങ്കിലും ഉടന്‍ ഈ രവിയേട്ടന്‍ തിരികെ എത്തിക്കും.ശരിക്കും സ്‌നേഹം കൊണ്ട് അദ്ദേഹം എന്നെ ഉള്ളംകൈയിലൊതുക്കി. മറുപടിക്കുവാക്കുകള്‍ കിട്ടാതെ ഞാന്‍ കുടുങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇനി എന്റെഹാര്‍മോണിയം തിരികെ കിട്ടുകില്ലെന്ന് ഉറപ്പായതോടെ ഞാന്‍ അതു വില്‍ക്കാന്‍പോവുകയാണെന്നും വാങ്ങാന്‍ ആളുണ്ടെന്നും രവിയേട്ടനോട് പിന്നീടൊരു കള്ളംപറഞ്ഞു. അതു കൂടുതല്‍ വിനയായി. വേറെ ആര്‍ക്കും കൊടുക്കണ്ട, അതു ഞാന്‍വാങ്ങിക്കൊള്ളാം. നല്ല വില തരാം? എന്നായി അദ്ദേഹം. ഇങ്ങനെ ഒരുഊരാക്കുടുക്കില്‍ മുമ്പൊരിക്കലും ഞാന്‍ പെട്ടിട്ടില്ല. വില തരാതെ തന്നെ എന്റെഹാര്‍മോണിയം രവിയേട്ടനു സ്വന്തമായി. വളരെ കാലം കഴിഞ്ഞാണ് അതിന്റെ വിലരവിയേട്ടന്‍ തന്നത്. വില വാങ്ങിയെങ്കിലും ആ ഹാര്‍മോണിയം എന്റെ സ്വന്തമാണെന്നുവിശ്വസിക്കാനാണ് ഇന്നും എനിക്കിഷ്ടം. പില്‍ക്കാലത്ത് എത്രയെത്ര മനോഹരങ്ങളായഗാനങ്ങളാണ് ആ ഹാര്‍മോണിയത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയത്!

രവീന്ദ്രന്‍ മാസ്റ്റര്‍
അവയോരോന്നും കേള്‍ക്കുമ്പോള്‍ അവാച്യമായ ഒരാത്മബന്ധം ആ പാട്ടുകളോട്എനിക്കുള്ളതു പോലെ തോന്നി.രവിയേട്ടനു പിന്നീട് തിരക്കോട് തിരക്ക്. ഓരോ ചിത്രത്തിലെയും ഗാനങ്ങള്‍അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു കൊണ്ടിരുന്നു. 1990-ല്‍ വേണുനാഗവള്ളിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ''കിഴക്കുണരും പക്ഷി'എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍തുടര്‍ച്ചയായി മദിരാശിയിലെ മീഡിയ ആര്‍ട്ടിസ്റ്റ് സ്റ്റുഡിയോയില്‍ നടക്കുകയാണ്.റെക്കോഡിംഗ് കഴിഞ്ഞ് രാത്രിയില്‍ പലരും തങ്ങളുടെ വാദ്യോപകരണങ്ങള്‍സ്റ്റുഡിയോയില്‍ തന്നെ സൂക്ഷിച്ച് വീട്ടിലേക്കു മടങ്ങി.അടുത്ത ദിവസവും റെക്കോഡിംഗ് തുടരാനുള്ളതാണ്. രാത്രിയുടെഅന്ത്യയാമങ്ങളിലെപ്പൊഴോ സ്റ്റുഡിയോയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നു.ആളിക്കത്തിയ അഗ്‌നിനാളങ്ങളില്‍ പാര്‍ത്ഥസാരഥിയുടെ വീണ, നവീന്‍ഉപയോഗിച്ചിരുന്ന ഫ്‌ളൂട്ടുകളുടെ ബോക്‌സ്, ചന്ദ്രശേഖറിന്റെ കീ ബോഡ്, രമണയുടെറിഥം ബോക്‌സ് ഒക്കെ പൂര്‍ണമായും കത്തിനശിച്ചു. ഒപ്പം എനിക്ക്ആത്മബന്ധമുള്ള ആ കണ്ണന്‍ ഹാര്‍മോണിയവും.

ആര്‍ കെ ശേഖര്‍