Image

വി ബസേലിയന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 19-ന്

Published on 03 September, 2026
വി ബസേലിയന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 19-ന്

 

ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളേജ് അലുംനി അസോസിയേഷൻ ‘വി ബസേലിയ’ന്റെ  മാറ്റി വച്ചിരുന്ന വാർഷിക പൊതുയോഗം സെപ്റ്റംബർ 19-ന് നടക്കും.

ന്യൂ യോർക്ക് വാലി കോട്ടേജിലുള്ള മലബാർ പാലസിൽ (44 NY Route 303, Valley Cottage, NY 10989) വൈകുന്നേരം 6.30-നാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. യോഗം ജൂലൈ 25ന് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, സ്കോളർഷിപ്പ് പ്രോഗ്രാം വിവരങ്ങൾ, വാർഷിക വരവുചെലവ് കണക്കുകളുടെ അവതരണം എന്നിവ ഈ യോഗത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

പ്രസിഡന്റ്: എബ്രഹാം ഇട്ടി – 917-515-5582

സെക്രട്ടറി: ഷാജി വർഗീസ് – 862-812-4371

ട്രഷറർ: ജാൻസി ആലുങ്കൽ – 914-473-0894

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക