Image

കൂടുതല്‍ ഭൂമി വാങ്ങി മാഗ് പുതിയ ചരിത്രത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി

ജിൻസ് മാത്യു,റിവർസ്റ്റോൺ Published on 02 September, 2026
കൂടുതല്‍ ഭൂമി വാങ്ങി മാഗ് പുതിയ ചരിത്രത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്] പുതിയ തലമുറയ്ക്ക് വേണ്ടി ഒരു പടി കൂടി മുന്നേറി നിലവിലുള്ള ഒന്നര ഏക്കർ സ്ഥലത്തോടൊപ്പം ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ സ്ഥലവും സ്വന്തമായി വാങ്ങി.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാഗിന് ഒന്നര ഏക്കർ സ്ഥലവും ഇരുനോറോളം പേരെ ഉൾക്കൊള്ളാവുന്നതുമായ ഹാൾ ഉൾപ്പെടെ കേരള ഹൗസ് എന്ന പേരുള്ള ആസ്ഥാനമുണ്ട്. സമീപ ഭാവിയിൽ തന്നെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കമ്യൂണിറ്റി സെന്റർ നിർമ്മിക്കുവാനാണ് പദ്ധതി.

ആസ്ഥാന മന്ദിരം നിർമിക്കുവാൻ ആദ്യ കാലകുടിയേറ്റക്കാരുടെയും പുതിയതായി വന്നവരുടെയും സഹായ ഹസ്‌തങ്ങളുണ്ട്. ഓരോ വർഷവും ചാർജെടുക്കുന്ന ഭരണ സമിതികൾ ഇതിനായി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്ന് മാഗ് പ്രസിഡന്റ്റ് റോയി മാത്യു നന്ദിയോട് സ്‌മരിച്ചു.

ലാൻഡ് ക്ലോസിംഗ് സെറിമണിയിൽ സ്‌റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, പ്രസിഡന്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,മെമ്പർ ക്ലാരമ്മ മാത്യു, മാഗ് ബോർഡ് മുൻ പ്രസിഡന്റുമാരായ ജയിംസ് ജോസ്.കെ.ജോൺ, വിനോദ് വാസുദേവൻ, മുൻഭാരവാഹികളായ മാത്യു മത്തായി, സുജിത്ത് ചെറിയാൻ എന്നിവർ സംബന്ധിച്ചു.
 

Join WhatsApp News
മാത്യു മതിലകത്തിൽ 2026-09-02 06:33:16
നല്ലത് അഭിനന്ദനങ്ങൾ. പക്ഷേ ഈ മലയാളി മേയർക്ക്, സിറ്റിയുടെ മേയർ എന്ന നിലയിൽ മറ്റ് പണികൾ ഒന്നുമില്ല എന്ന് തോന്നുന്നു. മലയാളികൾക്ക് വേണ്ടി മാത്രമല്ലല്ലോ ഈ വ്യക്തിയെ mayor ആയി തെരഞ്ഞെടുത്തത്?. ഈ സിറ്റിയിലെ സകല ഭാഷക്കാർക്കും, സകല മതക്കാർക്കും, സകല രാജ്യക്കാർക്കും, അതായത് സകലമാന കുടിയേറ്റക്കാർക്കും വേണ്ടിയാണല്ലോ തെരഞ്ഞെടുത്തത്?. പക്ഷേ ഇങ്ങനെ എല്ലായിപ്പോഴും കാണുന്നത് മലയാളി പരിപാടികളിൽ മാത്രം. അതായത് ഏത് പള്ളി ഉദ്ഘാടന പരിപാടിയിലും അദ്ദേഹം സ്റ്റേജിൽ ആദ്യം വിളക്ക് കത്തിക്കും, നാട്ടിൽ നിന്ന് ആരെങ്കിലും വന്ന് സ്വീകരണം കൊടുത്താൽ അവിടെയും ആദ്യം ഈ വ്യക്തി ഇരുപ്പുറപ്പിക്കും. നാട്ടിൽനിന്ന് ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരൻ എത്തിയാൽ, ഞാൻ നാട്ടിലെ കോൺഗ്രസ് നേതാവായിരുന്നു എന്നും പറഞ്ഞ് ആദ്യം വേദിയിൽ ഉണ്ടാകും, സാഹിത്യ വേദിയിൽ ചെന്നാൽ ഭാഷാവേദിയിൽ ചെന്നാൽ കയറും ഉണ്ടാകും. അതുകൊണ്ടാണ് ചോദിച്ചത്, ഇങ്ങേർക്ക് മലയാളികളുടെ അല്ലാത്ത വേറെ ഒരു പരിപാടിയും ജോലിയും ഇല്ലയോ എന്ന്?. മറ്റൊരു കൗണ്ടി judge ഉണ്ടായിരുന്നു, അങ്ങേരും ഇതേ മാതിരിയായിരുന്നു. പക്ഷേ കുറച്ചു കാലമായി അദ്ദേഹത്തിൻറെ ശല്യം ഇവിടെ ഇല്ല. അത് നന്നായി. ഒന്ന് ചോദിക്കട്ടെ, ഒരു മലയാളി ഇത്തരം പൊസിഷനിൽ ആയത് നല്ലത്. എല്ലാവർക്കും ആകാമല്ലോ. പക്ഷേ ഇവരെക്കൊണ്ട് മാത്രം ഒരു മലയാളിക്ക് അല്ലെങ്കിൽ ഇവിടത്തെ മലയാളിക്ക് പ്രത്യേകിച്ച് എന്താണ് ഒരു ഗുണം?. പ്രത്യേകിച്ച് ഒന്നും തരണം എന്നല്ല പറയുന്നത്. പ്രത്യേകമായി ചോദിക്കുന്നതും ശരിയല്ല. എല്ലാ പുതിയ മാതിരിയാണ് സേവനങ്ങൾ കൊടുക്കേണ്ടത്. പക്ഷേ ഈ മലയാളിയുടെ വേദിയിൽ മാത്രം വന്ന കുത്തിയിരുന്ന്, ഏറ്റവും വലിയ ഗസ്റ്റ് വലിയ ആളാകുന്നത്, പ്രസംഗങ്ങൾ ചെയ്തു മനുഷ്യരെ ബോറടിപ്പിക്കുന്നത് ഒന്നു നിർത്തിയാൽ കൊള്ളാം. ഇത്തരക്കാരെ ദയവായിട്ട് നമ്മുടെ സംഘടന നേതാക്കൾ അമിതമായി തോളിൽ കയറ്റി എടുത്തുകൊണ്ട് നടക്കരുത് എന്നുകൂടെ വിനീതമായിഅഭ്യർത്ഥിക്കുന്നു. ഭൂരിഭാഗം മലയാളികളും ഇത് ചോദിക്കുന്നുണ്ട്. പക്ഷേ ഉച്ചത്തിലോ എഴുതിയോ ഇത് ചോദിക്കാൻ പലർക്കും മടിയാണ് എന്ന് മാത്രം. . ഞാൻ മാത്രം ഇത് ചോദിച്ച് എന്തിന് ചീത്ത കുട്ടിയാകുന്നു എന്നാണ് പലരും ചിന്തിക്കുന്നത്?. നാട്ടിലെ രാഷ്ട്രീയക്കാരെയും സിനിമക്കാരെയും പള്ളിയിൽ അച്ഛന്മാരെയും എപ്പോഴും ചുമന്ന് കൊണ്ട് നടക്കുന്ന മലയാളിയുടെ ഒരു പാരമ്പര്യമാണ് ഇവിടെ കാണിക്കുന്നത്. എന്തായാലും എന്ത് കാര്യമാണെങ്കിലും അമിതമായാൽ അമൃതും വിഷം.
ജോസ് മാടത്തിൽ 2026-09-02 20:00:30
മാത്യു മതിലകം എഴുതിയിരിക്കുന്നത് ഒരു നേക്കഡ് റിയാലിറ്റി ആണ്. മറ്റുള്ള വ്യക്തികൾ പ്രസ്ഥാനങ്ങൾ ഇത്തരം രാഷ്ട്രീയ Mayors ആയ ആൾക്കാരെ ചുമക്കുന്നതുകൊണ്ട് ഞങ്ങളും എവിടെയും മുന്നിൽ കെട്ടി എഴുന്നള്ളിച്ചില്ലെങ്കിൽ ഞങ്ങൾക്ക് മോശമല്ലേ എന്ന് കരുതി ഇത്തരക്കാരെ അതിഭയങ്കര കൈകൊട്ടി കളിയോടെ, തൊള്ള തൊരപ്പൻ മുദ്രാവാക്യത്തോടെ എല്ലാ സ്റ്റേജിലേക്കും ആനയിക്കുന്നു, . അത് ഇത്തവണ മാഗിന്റെ ഓണത്തിനും കണ്ടതാണ് കേട്ടതാണ്. പാട്ട് ഈ പറയുന്ന സമൂഹത്തിന് ഇവരെക്കൊണ്ട് ഒക്കെ എന്ത് നേട്ടം?. എന്ത് തരം Discriminatory മെസ്സേജ് ആണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇന്ത്യയിലെ ഇത്തരം മാടമ്പിത്തരം അമേരിക്കയിൽ ദയവായി ആവർത്തിക്കരുത്. അവരും സാധാരണക്കാരുടെ മാതിരി കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് ഓഡിറ്റോറിയത്തിൽ വന്ന് കുത്തിയിരുന്ന് പരിപാടിയിൽ സംബന്ധിച്ചിട്ട് പോകണം. അതാണ് നീതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക